തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള നടൻമാർ ഇവർ .. ഫോർബ്‌സ് ലിസ്റ്റിൽ മുൻപന്തിയിൽ മലയാളത്തിന്റെ സൂപ്പർ താരവും..

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽവരുമാനം ഉണ്ടാക്കിയ 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റ് ഫോർബ്‌സ് പുറത്തു വിട്ടിരുന്നു. അതിൽ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ വരുമാനം 2019 ഇൽ ഉണ്ടാക്കിയവരുടെ ഫോർബ്‌സ് ലിസ്റ്റിൽ ഒൻപതു പേരാണ് ഉള്ളത്.

അതിൽ മുന്നിൽ നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് ആണെങ്കിൽ രണ്ടാമത് എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹൻലാൽ ആണ്. പിന്നീട് ആ ലിസ്റ്റിൽ ഇടം നേടിയ മറ്റു ഏഴു പേർ യഥാക്രമം തല അജിത്, പ്രഭാസ്, മഹേഷ് ബാബു, കമൽ ഹാസൻ, മമ്മൂട്ടി, ധനുഷ്, ദളപതി വിജയ് എന്നിവരാണ്. നൂറു കോടി രൂപയുടെ വരുമാനം നേടിയാണ് ആ ലിസ്റ്റിൽ രജനികാന്ത് ഒന്നാമത് എത്തിയത്. പേട്ട എന്ന ചിത്രത്തിന്റെ വൻ വിജയമാണ് രജനികാന്തിനെ തുണച്ചത് എങ്കിൽ രണ്ടാമത് എത്തിയ മോഹൻലാലിനെ ശ്കതനാക്കിയത് ലൂസിഫർ എന്ന ചിത്രം നേടിയ അസാമാന്യ വിജയവും ഒപ്പം ഇട്ടിമാണി എന്ന ചിത്രം നേടിയ സാമ്പത്തിക വിജയവുമാണ്. അറുപതിനാലര കോടി രൂപയാണ് കഴിഞ്ഞ വർഷം മോഹൻലാൽ നേടിയ വരുമാനം. നൂറു പേരുടെ ലിസ്റ്റിൽ രജനികാന്ത് പതിമൂന്നാം സ്ഥാനത്തും മോഹൻലാൽ ഇരുപത്തിയേഴാം സ്ഥാനത്തുമാണ്. ഒരു മലയാളി സെലിബ്രിറ്റി ഈ ലിസ്റ്റിൽ നേടുന്ന എക്കാലത്തേയും ഉയർന്ന സ്ഥാനമാണ് മോഹൻലാൽ നേടിയെടുത്തിരിക്കുന്നതു


2017 ലെ ലിസ്റ്റിൽ എഴുപത്തിമൂന്നാം സ്ഥാനത്തു ആയിരുന്നു മോഹൻലാൽ. അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നാല്പത്തിയൊമ്പതാം സ്ഥാനത്തു ആയിരുന്ന മമ്മൂട്ടി മുപ്പത്തിമൂന്നു കോടി രൂപ വരുമാനം 2019 ഇൽ നേടിയാണ് ഇത്തവണ 62 ആം സ്ഥാനത്തു ഇടം നേടിയത്. നാല് ചിത്രങ്ങളിൽ ആണ് മമ്മൂട്ടി 2019 ഇൽ അഭിനയിച്ചത്. നാല്പതര കോടി രൂപ അജിത് നേടിയപ്പോൾ പ്രഭാസ്, മഹേഷ് ബാബു എന്നിവർ നേടിയെടുത്തത് 35 കോടിയാണ്. കമൽ ഹാസൻ മുപ്പത്തിനാല് കോടി രൂപയും ധനുഷ് മുപ്പത്തിയൊന്നേമുക്കാൽ കോടിയും നേടി. ദളപതി വിജയ് മുപ്പതു കോടി രൂപയാണ് നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഈ ലിസ്റ്റിൽ 252 കോടിയുമായി ഒന്നാം സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram