വളരെ നാളുകൾക്കു മുന്നേ കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത തന്നെയാണ് ഇത്.
ശരിക്കും മുന്നേ ഇദ്ദേഹത്തിന് വന്ന ഓഫറുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ നല്ല സ്വീകാര്യത ഹോളിവുഡ്ൽ നേടാൻ കഴിയുമായിരുന്നു എന്ന് തോന്നാറുണ്ട്. ലേറ്റ് ആയാലും മോശം ടൈമിംഗ് അല്ല എന്ന് കരുതുന്നു.
മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും താരം എത്തുക. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്താൻ അണിയറപ്രവർത്തകർ നടത്തിയ ഓഡിഷനിയൂടെയാണ് ഋത്വിക് റോഷൻ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ഏജൻസിയുമായി ഈ വർഷം ആദ്യം കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിലെ തന്റെ കഥാപാത്രവും രംഗങ്ങളും അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. അവർ പറഞ്ഞത് അനുസരിച്ചുളള ചില രംഗങ്ങളാണ് ഓഡിഷനുവേണ്ടി അയച്ചു നൽകിയത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. എല്ലാം ശരിയായാൽ, ക്രിഷ് 4 ന്റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കടക്കുമെന്നും ഋത്വിക് റോഷൻ അറിയിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്തു.