ദീപാവലി സമ്മാനമായി സ്വര്‍ണനാണയങ്ങളും വസ്ത്രങ്ങളും നൽകി നടൻ ചിമ്പു

ഈശ്വരന്‍ സിനിമയിലെ തന്റെ 400 സഹപ്രവർത്തകർക്കാണ് സ്വര്‍ണനാണയങ്ങളും വസ്ത്രങ്ങളും ചിമ്പു സമ്മാനമായി നൽകിയത്.ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവുവുമാണ് നല്‍കിയത്. കൂടാതെ 200-ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി.ചിമ്പുവിന്റെ 46ാം സിനിമയായ ഈശ്വരന്‍ സംവിധാനം ചെയ്യുന്നത് സുശീന്ദ്രനാണ് .

20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. തമനാണ് സിനിമയിലെ ഗാനങ്ങളൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram