സൂപ്പര്‍ താരം കനിഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച വ്യത്യസ്തമായ ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.രാമു എന്ന് പേരുള്ള, ഒരു കോര്പ്പറേഷന് തൂപ്പുകാരനൊപ്പമുള്ള സെല്‍ഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത് . അതിനൊപ്പം ഒരു കുറിപ്പും കനിഹ പങ്കു വെച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ ജീവിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുകയാണ് രാമു എന്ന് കനിഹ പറയുന്നു. എന്നാല്‍ ഇന്ന് രാവിലെ താന്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ രാമുവിനെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോള്‍ രാമു സന്തോഷം കൊണ്ട് കരഞ്ഞുവെന്നും കനിഹ കുറിക്കുന്നു.ഇന്നേവരെ താന്‍ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആര്‍ക്കു വേണ്ടി ജോലി ചെയ്യുന്നോ അവരില്‍ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാല്‍ സ്നേഹമോ മനുഷ്യത്വ പരമായ പെരുമാറ്റമോ വളരെ അപൂര്‍വമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ പങ്കുവച്ചു.
താന്‍ ഈ ചിത്രമെടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, തനിക്കു ഇങ്ങനെ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് എങ്ങനെ ചോദിക്കും എന്നറിയാത്തത് കൊണ്ടുമാണെന്നാണ്. തന്റെ കണ്ണില്‍ രാമുവാണ് യഥാര്‍ത്ഥ ഹീറോയെന്നും നടി കൂട്ടിച്ചേര്‍ത്തു.