നേരത്തെ വന്ന കൊവിഡ് പോസിറ്റീവ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റ പിഴവായിരുന്നുവെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. അതിനുശേഷം മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ നെഗറ്റീവാണെന്നും നന്ദി അറിയിക്കുന്നുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്ബര്‍മുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.