ഇനി ചിരുവിനെപ്പോലെ ജീവിക്കും, ഏറെ കരുത്ത് പകര്‍ന്നത് നസ്രിയയും അനന്യയും; മേഘ്‌ന രാജ് പറയുന്നു

ചിരഞ്ജീവിയുടെ വേര്‍പാടിന് ശേഷം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു താനെന്ന് നടി മേഘ്ന രാജ്. ജീവിതത്തില്‍ കൃത്യമായ ചിട്ടകള്‍ പാലിച്ചിരുന്ന ആളാണ് താന്‍, എന്നാല്‍ ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിക്കലായിരുന്നു ചിരുവിന്റെ രീതി. നാളെ എന്താണെന്ന് നമുക്ക് അറിയില്ല, അതുകൊണ്ട് ഇനി താനും ചിരുവിനെപ്പോലെ ആസ്വദിച്ച്‌ ജീവിക്കുമെന്ന് മേഘ്ന പറയുന്നു.

‘വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാന്‍ ഞങ്ങളുടെ മകനെയും വളര്‍ത്തും.’ മേഘ്ന പറയുന്നു.

‘അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram