മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ച് വെബ് സിരീസിലെത്താന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ . ബിജു ആന്റണി രചിച്ച ‘ഷാഡോയ്സ് ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി സിനിമയുടെ തിരക്കഥ രചിക്കുന്നതിന്റെ തിരക്കിലായിരുന്നു ശങ്കര്‍ രാമകൃഷ്ണന്.
ഇതിന് മുമ്ബ് 2009ല്‍ ആന്തോളജി ചിത്രമായി പുറത്തിറങ്ങിയ കേരള കഫേയിലെ ‘ഐലന്റ് എക്സ്പ്രസില്‍’ പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പതിനെട്ടാം പടിയില്‍ കാമിയോ വേഷത്തിലും പൃഥിരാജ് അഭിനയിച്ചിരുന്നു. പിന്നീട് രണ്ട് ഭാഷകളിലായി അയ്യപ്പന് എന്ന പേരില്‍ ബിഗ് ബഡ്ജറ്റ് ചിത്രവും പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയോട് അനുബന്ധിച്ചുള്ള വിവാദ സമയത്ത് നടത്തിയ പ്രഖ്യാപനത്തിന് ശേഷം അയ്യപ്പനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല.