
ഹൈസീസ് ഇന്റർനാഷണലിന്റെ ബാനറിൽ ഷജീർ കെ.എസ് നിർമിച്ച് സൈനു ചാവക്കാടൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രിമാണ് ആൾക്കൂട്ടത്തിൽ ഒരുവൻ. ചിത്രം ആഗസ്റ്റ് ആറിന് സിനിയ ഒടിടിയിലൂടെ റിലീസിനെത്തുന്നു. കൊച്ചിയിലെ ചേരികളിൽ നരകത്തുല്യമായി ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും, പ്രതികാരത്തിന്റേയും രാഷ്ട്രീയകൊലപാതകങ്ങളുടെയും പച്ചയായ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിൻ്റെ ട്രെയിലർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

നവാഗതനായ പ്രദീപ് ബാബു നായകനായി എത്തുന്ന സിനിമയിൽ സാജു നവോദയ (പാഷാണം ഷാജി ), സ്പടികം ജോർജ്, കിച്ചു ടെല്ലസ്, ബീറ്റോ ഡേവിസ്, സിനോജ് വർഗ്ഗീസ്, സുബിൻ മഞ്ഞുമ്മൽ തുടങ്ങിയവരുംഒന്നിക്കുന്നു. ഛായാഗ്രഹണം- ടോണി ലോയ്ഡ്, എഡിറ്റർ- രഞ്ജിത്ത്.ആർ, കലാവിധാനം- ഷെരിഫ് ചാവക്കാട്, മേക്കപ്പ്- ബാബുലാൽ കൊടുങ്ങല്ലൂർ, ഒടിടി ഡിസ്ട്രിബ്യൂഷൻ- ഹൈഹോപ്സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്, മ്യൂസിക്- ബിമൽ പങ്കജ് & പ്രദീപ് ബാബു എന്നിവരാണ് അണിയറ പ്രവർത്തകർ.
വാർത്ത പ്രചരണം- പി.ശിവപ്രസാദ്
Trailer: https://youtu.be/NG2LI1-uGwU