നടന്‍ പ്രഭുദേവ രണ്ടാമത് വിവാഹിതനായി, സഹോദരിയുടെ മകളുമായി പ്രണയത്തിലായിരുന്നെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത നടനും നര്‍ത്തകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനാവാന്‍ പോവുന്നു എന്ന വാര്‍ത്ത വ്യാപകമായി വൈറലായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് താരത്തിന്റെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായത്. സഹോദരിയുടെ മകളെ തന്നെയാണ് വിവാഹം കഴിക്കുന്നതെന്നും അനന്തിരവളുമായി പ്രഭുദേവ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രഭുദേവയോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളോ ഇതുവരെ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല. എന്നാല്‍ ഇത്രയും ദിവസം വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരത്തിന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞുവെന്നുമുള്ള വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പ്രഭുദേവയുടെ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്.ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറില്‍ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും സെപ്തംബറില്‍ വിവാഹിതരാകുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.എന്നാല്‍ ഇതിനോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല. പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം നേരത്തെ വാര്‍ത്തയായതാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്.

https://youtu.be/-8Cbmrj6jlw

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram