‘ദൃശ്യം 2’ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ ‘ആറാട്ട്’ – അതാണു പുതിയ ചിത്രത്തിന്റെ പേര്. ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന് ആയാണ് മോഹൻലാൽ എത്തുന്നത്.കോമഡിക്കു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു.
പ്രത്യേക ലക്ഷ്യത്തോടെ ഗോപന് നെയ്യാറ്റിന്‍കരയില്‍നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു; തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കാനായി കാറിനും 2255 എന്ന നമ്ബറാണ് നല്‍കിയിരിക്കുന്നത്.
23നു പാലക്കാട്ട് ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.