ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ വാളിൽ താരമായി ഒരു മലയാളിയും. ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന, ഒമർ ലുലുവിന്റെ ‘പെഹ്ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്.
ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ് ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ബോളിവുഡിലെ പുതിയ സെൻസേഷൻ, T-seriesന്റെ Vaaste ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവ് കൂടിയായ അജ്മൽ ഖാനാണ് ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്.
ഒരു ബില്യണിലേറെ കാഴ്ച്ചക്കാരെയാണ് ‘വാസ്തേ’ നേടിയെടുത്തത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് ‘പെഹ്ലാ പ്യാറി’ന്റെയും കാസ്റ്റിംഗ് നിർവ്വഹണം. മുൻപ് വിശാഖ് അവതരിപ്പിച്ച പ്രിയ വാര്യർക്കും, ഇപ്പോൾ ജുമാന ഖാന് ലഭിച്ച ലഭിച്ചതിനു സമാനമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു.