സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിനു ശേഷം ഇപ്പോള്‍ മറ്റൊരു മരണം കൂടി ബോളിവുഡിനെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.ബോളിവുഡ് നടന് ആസിഫ് ബസ്റയെയാണ് ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമികറിപ്പോര്‍ട്ടുകള്‍ പ്രകാരം ആത്മഹത്യയെന്നാണ് നിഗമനങ്ങള്‍.
1998 മുതല്‍ ചലച്ചിത്ര രംഗത്ത് പ്രവൃത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന മലയാള സിനിമയിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്. ‘ഹോസ്റ്റേജ്’ എന്ന സീരീസിലൂടെയാണ് അദ്ദേഹം അവസാനാമായി സ്ക്രീനിലെത്തിയത്.ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാന്‍, ഹിച്ച്കി, ശെെത്താന്‍, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍
മരണവാര്‍ത്തയറിഞ്ഞതുമുതല്‍ അദ്ദേഹത്തിന് ആദരാഞ്ജലികളുമായി സിനിമാലോകം ഒന്നടങ്കം തന്നെയെത്തി. ജബ് വി മെറ്റില് കൂടെയഭിനയിച്ച കരീന കപൂര്‍ ട്വിറ്ററില്‍ ആദരാഞ്ജലികളുമായി ആദ്യം എത്തിയത്. ഇതിനൊപ്പം അദ്ദേഹം അവസാനം അഭിനയിച്ച വെബ് സീരീസായ പാതല്‍ ലോകിന്റെ നിര്‍മാതാവായ അനുഷ്ക ശര്‍മയും അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.