പ്രായം ഒക്കെ വെറും നമ്പർ മാത്രം; സ്റ്റൈലിഷ് ലുക്കില്‍ നടി രജിനി ചാണ്ടി

സ്റ്റൈലിഷ് ലുക്കിലെത്തിയ നടി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു. താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സൂപ്പര്‍ കൂള്‍ അറ്റൈറുകള്‍ ധരിച്ച താരത്തിന്റെ സ്റ്റൈലിങ് ഹസന്‍ഹാസ് ആണ്. എസ്‌എച്ച്‌ ഡിസൈനര്‍ സ്റ്റുഡിയോ കോസ്റ്യൂമും കിരൺ ബ്ലാക്ക് മേയ്ക്കപ്പും ചെയ്തിരിക്കുന്നു.

പ്രായത്തെ തോൽപ്പിക്കുന്ന ഫോട്ടോഷൂട്ടെന്നാണ് ഈ അറുപത്തിയെട്ടുകാരിയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്.

ഒരു മുത്തശി ഗദ എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമാരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് താരം ഏറെ ശ്രദ്ധേയായത്. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, ദ് ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

https://youtu.be/oS4JrCRS6v8

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram