അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പാട്ട്’. ഫഹദ് ഫാസിലും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദും നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.സിനിമയുടെ തിരക്കഥാകൃത്തും എഡിറ്ററും മ്യൂസിക് കമ്പോസിറ്ററും സംവിധായകനും അല്‍ഫോണ്‍സ് പുത്രനാണ്.
എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അല്‍ഫോണ്‍സ് പുത്രന് ‘പ്രേമം’ എന്ന സിനിമയിലൂടെ സംവിധായകനായി, തിരക്കഥാകൃത്തായി ഇപ്പോള്‍ മ്യൂസിക് ഡയറക്ടറുമായി. സക്കറിയ തോമസും ആല്വിന് ആന്റണിയും ചേര്‍ന്നാണ് ‘പാട്ട്’ നിര്‍മ്മിക്കുന്നത്. പാട്ടിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു.
അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്… ‘ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചിത്രമാണ് ‘പാട്ട്’. പാട്ടിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന് നിര്‍വഹിക്കുന്നു.