ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട് ‘. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണിയാണ്.അനീഷ്ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിംഗ്.റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.
ചിത്രത്തിന്റെ ഷൂട്ട് ഈ മാസം 19 നു തുടങ്ങും. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻ സദാനന്ദൻ ആണ്. ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മങ്ക് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ എന്നിവരുമാണ് പിന്നണിയിൽ.