തന്മത്ര എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ അർജുൻ ലാൽ ഇനി തിരക്കഥാകൃത്തിന്റെ റോളിൽ എത്തുന്നു . വിനീത് കുമാർ സംവിധാനം ചെയുന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് അർജുൻ ലാൽ തിരക്കഥാകൃത്താവുന്നത് . വരത്തൻ , പുഴു എന്നീ ചിത്രങ്ങൾക്ക് ശേഷം ഷറഫു സുഹാസ് ടീമും അർജുനൊപ്പം രചനയിലുണ്ട് .ആഷിക്ക് ഉസ്മാനും സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ് . പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റ ഷൂട്ടിംഗ് ഇന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു..