ആശ ശരത്തും മൂത്ത മകള്‍ ഉത്തരയും സിനിമയിലും അമ്മയും മകളുമായി എത്തുന്നു.മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. നര്‍ത്തകിയായ ഉത്തരയുടെ ആദ്യ ചിത്രമാണ് ഖെദ്ദ. സവിത എന്ന അമ്മ വേഷത്തില്‍ ആശശരത്ത് എത്തുമ്ബോള്‍ അനഘ എന്ന മകളുടെ വേഷമാണ് ഉത്തര ശരത്തിന്.
എഴുപുന്നയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും മനോജ് കാന ആണ്.സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍ . പോയവര്‍ഷത്തെ മികച്ച രണ്ടാമത് ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കെഞ്ചിര കരസ്ഥമാക്കിയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ പ്രതാപ് പി.നായര്‍ ഖെദ്ദയുടെ ദൃശ്യാവിഷ്കാരം നിര്‍വഹിക്കുന്നു.കെഞ്ചിരയുടെ ദൃശ്യാവിഷ്കാരം നിര്‍വഹിച്ചതും പ്രതാപ് ആണ്. പുരസ്കാര ജേതാവായ അശോകന് ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ഖെദ്ദ നിര്‍മിക്കുന്നത്.