ബ്രോഡാഡിയുടെ സോങ് റെക്കോര്‍ഡിംഗ് തുടങ്ങി, വിനീത് ശ്രീനിവാസനും ദീപക് ദേവും വീണ്ടും ഒന്നിക്കുന്നു

ബ്രോഡാഡിയുടെ സോങ് റെക്കോര്‍ഡിംഗ് തുടങ്ങി, വിനീത് ശ്രീനിവാസനും ദീപക് ദേവും വീണ്ടും ഒന്നിക്കുന്നു

MOVIE
പ്രേകഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബ്രോഡാഡി.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. ബ്രോഡാഡിയുടെ ഗാനം ഒരുക്കാന്‍ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോംഗ് റെക്കോര്‍ഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. ഒപ്പം ഇരുവരുടെയും ചിത്രവും അദ്ദേഹം പങ്കുവെച്ചു. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോഡാഡി എത്തുക.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫണ്‍ഫാമിലി ഡ്രാമയാണ് ബ്രോഡാഡിയെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Read More
ബാഹുബലി സീരീസിൽ ശിവഗാമി ദേവിയായി വാമിക ഗബ്ബി, പരിശീലന വീഡിയോ പുറത്ത് വിട്ട് താരം

ബാഹുബലി സീരീസിൽ ശിവഗാമി ദേവിയായി വാമിക ഗബ്ബി, പരിശീലന വീഡിയോ പുറത്ത് വിട്ട് താരം

MOVIE
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പ്രീക്വൽ 'ബിഫോര്‍ ദി ബിഗിനിംഗ്' എന്ന പുതിയ വെബ് സീരീസില്‍, വാമിഖ ഗബ്ബിയാണ് ശിവഗാമി ദേവിയുടെ റോളില്‍ എത്തുന്നത്. എസ്‌എസ് രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസിയുടെ പ്രീക്വലിൽ ശിവഗാമിയുടെ വേഷം അവതരിപ്പിക്കാന്‍ താരം തയ്യാറെടുക്കുകയാണ്. ഇതിനോടനുബന്ധിച്ച് വാമിക വാള്‍ പയറ്റ് പരിശീലനവും ആരംഭിച്ചു. ആ വീഡിയോയാണ് താരം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ – ദി റൈസ് ഓഫ് ശിവഗാമി, ചതുരംഗ, മഹിഷ്മതി രാജ്ഞി എന്നിവയെ അടിസ്ഥാനമാക്കിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്. ദേവ കട്ടയും ആനന്ദ് നീലകണ്ടനും ചേർന്ന് ഒരുക്കിയ തിരക്കഥക്ക് സംവിധാനം നിർവഹിക്കുന്നത് ദേവ കട്ടയും പ്രവീൺ സറ്റാരുവും ചേർന്നാണ്. പരമ്പര നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: കണ്‍ക്ലൂഷന്‍ എന്നീ രണ്ട് സിനിമകളില്‍ രമ്യ കൃഷ്ണന്‍ ആയിരുന്നു ശിവഗാമി ദേവിയുടെ വേഷം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ സംഭവബഹുലമായ ജീവിതം വിവരിക്കുകയാണ് സീരീസിൽ. നേരത്തെ, വെബ് സീരീസില്‍ യുവ ശിവഗാമിയായി അഭിനയിക്കാന്‍ മൃണാല്‍ താക്കൂറിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ ഈ വെബ് സീരിസില്‍ നിന്ന് പിന്മാറിയപ്പോള്‍, നിര്‍മ്മാതാക്കള്‍ വാമിക ഗബ്ബിയെ ഈ റോളിലേക്ക് തീരുനാനിക്കുകയായിരുന്നു. ഗോദ എന്ന ബേസിൽ ജോസഫ് ചിത്രത്തിലൂടെ വാമിക മലയാളികൾക്കും ഏറെ സുപരിചിതയാണ്.
Read More
മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന് തുടക്കമായി

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന് തുടക്കമായി

MOVIE
മലയാളത്തിൽ ആദ്യമായി മമ്മൂട്ടി ഒരു വനിതാ സംവിധായകയുടെ ചിത്രത്തിൽ അഭിനയിക്കുന്നു മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്,…
Read More
പ്രേക്ഷക ഹൃദയംകവരാൻ വിനീത് ശ്രീനിവാസൻ ടേപ്പ് റെക്കോർഡർ വാങ്ങി. തരംഗമായി താരം.

പ്രേക്ഷക ഹൃദയംകവരാൻ വിനീത് ശ്രീനിവാസൻ ടേപ്പ് റെക്കോർഡർ വാങ്ങി. തരംഗമായി താരം.

MOVIE
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹൃദയം. സിനിമയുടെ പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസെറ്റായും ഓഡിയോ സിഡിയായും എത്തുമെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തേ അറിയിച്ചിരുന്നു.വിനീത് ശ്രീനിവാസന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഹൃദയത്തിലെ ഗാനങ്ങള്‍ അങ്ങനെ കേള്‍ക്കാന്‍ പുതിയ ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. എന്റെ കുട്ടിക്കാലം തിരികെ വരുന്നതുപോലെ വരുന്നു. ഒരു സോണി ടേപ്പ് റെക്കോര്‍ഡര്‍ കിട്ടിയെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചിരിക്കുന്നത്. സോണി ബൂംബോക്സ് കാസറ്റ്/സിഡി പ്ലേയറിന്റെ ഫോട്ടോയും വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു. പ്രണവ് മോഹന്‍ലാലാണ് ഹൃദയത്തിലെ നായകന്‍. നായിക കല്യാണിയും. ടേപ്പ് റെക്കോര്‍ഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്‌, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്‍തു പാട്ടുകൾ കേള്‍ക്കുന്നവര്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തില്‍ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിനുണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണവര്‍.അവര്‍ക്കുള്ള ഞങ്ങളുടെ സ്‍നേഹസമ്മാനമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഇങ്ങനെയാണ് അതേപ്പറ്റി കുറിച്ചത്. https://youtu.be/D0gqBuJaodc
Read More
വിധു വിൻസെൻ്റിൻ്റെ “വൈറൽ സെബി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

വിധു വിൻസെൻ്റിൻ്റെ “വൈറൽ സെബി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

MOVIE
ബാദുഷ പ്രൊഡക്ഷൻസിൻ്റെ ആദ്യ ചിത്രം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന "വൈറൽ സെബി'' എന്ന ചിത്രമാണ് നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി.സജിത മഠത്തിൽ ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചരണം: പി.ശിവപ്രസാദ് https://youtu.be/GQJqYziv7Zg
Read More
ഏറെ ദുരൂഹതകൾ നിറച്ച് “കുറാത്ത്”; സോഷ്യൽ മീഡിയയിൽ തരംഗമാക്കി ടൈറ്റിൽ പോസ്റ്റർ

ഏറെ ദുരൂഹതകൾ നിറച്ച് “കുറാത്ത്”; സോഷ്യൽ മീഡിയയിൽ തരംഗമാക്കി ടൈറ്റിൽ പോസ്റ്റർ

MOVIE
ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമിച്ച്, നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കുറാത്ത്". ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സാധരണ പോസ്റ്റർ അനൗൺസ്മെൻ്റിനപ്പുറം മലയാള സിനിമാ ലോകത്തെ നാൽപതിപ്പരം താരങ്ങളുടേയും മറ്റ് പ്രമുഖരുടേയും പേജിലൂടെ ആണ് പോസ്റ്റർ പുറത്തു ഇറക്കിയത്. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനിൽ എത്തിയ പോസ്റ്ററിൽ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാതലത്തിൽ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. പ്രേതകഥകളും ബ്ലാക്ക് മാജിക്കുമൊക്കെ പ്രമേയമായി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആൻ്റിക്രൈസ്റ്റ് പ്രമേയമായ ചിത്രങ്ങൾ നാമമാത്രമാണ്. പോസ്റ്ററിൽ ഉൾപ്പെടെ അതിൻ്റെ സൂചനകൾ നൽകിയിട്ടുമുണ്ട്. മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി ആൻ്റിക്രൈസ്റ്റ് എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുമയുള്ള സബ്ജക്ട് കൂടി മലയാള സിനിമ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. https://youtu.be/VO-63QjddwA രവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്.എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ.…
Read More
ഇന്ദ്രൻസിൻ്റെ ത്രില്ലർ ചിത്രം “സൈലൻ്റ് വിറ്റ്നസ്” റിലീസിനൊരുങ്ങുന്നു….

ഇന്ദ്രൻസിൻ്റെ ത്രില്ലർ ചിത്രം “സൈലൻ്റ് വിറ്റ്നസ്” റിലീസിനൊരുങ്ങുന്നു….

MOVIE
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്' റിലീസിനൊരുങ്ങുന്നു. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം- ഷമേജ് ശ്രീധർ, എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ് ക്രിയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെപ്തംബർ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Read More
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി….

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി….

MOVIE
വാമാ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി. അമൻ റിസ്വാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗ്ഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന കൊലപാതകങ്ങളും അതിൻ്റെ കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. മൻസൂർ മുഹമ്മദ്, ഗഫൂർ കൊടുവള്ളി,സംവിധായകൻ സാക്കിർ അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കിരൺരാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയൻ കാരന്തൂർ, പ്രകാശ് പയ്യാനക്കൽ, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രാഹണം- നാജി ഒമർ, സംഗീതം- സാൻ്റി & വരുൺ വിശ്വനാഥൻ, എഡിറ്റർ- വൈശാഖ് രാജൻ, കോസ്റ്റ്യൂം- സഫ്ന സാക്കിർഅലി, കലാസംവിധാനം- മൂസ സുഫി'യൻ & അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബർ, ഫിനാൻസ് കൺട്രോളർ- തൻഹ ഫാത്തിമ, അസോസിയേറ്റ്- റോയ് ആൻ്റണി, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ് ക്രിയേഷൻസ്, ഡിസൈയിൻസ്- ഹൈ ഹോപ്സ് ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെപ്തംബർ ആദ്യവാരത്തോടെ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. https://youtu.be/qUr_vCaVYsM
Read More
വിധു വിൻസെൻ്റിൻ്റെ “വൈറൽ സെബി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

വിധു വിൻസെൻ്റിൻ്റെ “വൈറൽ സെബി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

MOVIE
ബാദുഷ പ്രൊഡക്ഷൻസിൻ്റെ ആദ്യ ചിത്രം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന "വൈറൽ സെബി'' എന്ന ചിത്രമാണ് നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി.സജിത മഠത്തിൽ ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചരണം: പി.ശിവപ്രസാദ് https://youtu.be/u4VXjLAyA-M
Read More
പ്രളയക്കെടുതി വെളളിത്തിരയിൽ; “മൂന്നാം പ്രളയം” തിരുവോണ നാളിൽ സിനിയ ഒടിടിയിൽ

പ്രളയക്കെടുതി വെളളിത്തിരയിൽ; “മൂന്നാം പ്രളയം” തിരുവോണ നാളിൽ സിനിയ ഒടിടിയിൽ

MOVIE
പ്രളയകാലത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ "മൂന്നാം പ്രളയം" തിരുവോണ നാളിൽ സിനിയ ഒടിടിയിലൂടെ എത്തുന്നു. എസ് കെ വില്വന്‍ തിരക്കഥയൊരുക്കി രതീഷ് രാജു എം.ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മൂന്നാം പ്രളയം'.നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റസാഖ് കുന്നത്ത് ആണ്. സംഗീതം രഘുപതി. എഡിറ്റിംഗ് ഗ്രെയ്‌സണ്‍. അഷ്‌കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്നു.
Read More