ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അദൃശ്യത്തിന്റെ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്തു വിട്ടു

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അദൃശ്യത്തിന്റെ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്തു വിട്ടു

MOVIE
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടു. ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'അദൃശ്യം' എന്ന ഈ ചിത്രത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.നവാഗതനായ സാക് ഹാരിസിന്റെ സംവിധാനത്തിൽ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ…
Read More
ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിൻ്റെ വീട്ടിലേക്ക് മഹാനടൻ്റെ അഭിനന്ദനങ്ങളും……..

ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിൻ്റെ വീട്ടിലേക്ക് മഹാനടൻ്റെ അഭിനന്ദനങ്ങളും……..

Blog
കൊച്ചി കിഴക്കമ്പലത്തെ പാറാട്ട്‌ വീട്ടിൽ പി.ആർ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു. മമ്മുക്കയോടൊപ്പം നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ, ജോർജ് തുടങ്ങിയവരും വീട്ടിൽ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്പോൾ ശ്രീജേഷ് പറഞ്ഞത്, "ഒളിമ്പിക്കിന് മെഡൽ വാങ്ങിച്ചപ്പോൾ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്". തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
Read More
” കാറ്റ് കടൽ അതിരുകൾ” ആഗസ്ത് 19ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ്

” കാറ്റ് കടൽ അതിരുകൾ” ആഗസ്ത് 19ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ്

MOVIE
ലോകത്തിലെ ഏറ്റവും പ്രതിസന്ധി നേരിടുന്ന അഭയാര്‍ത്ഥി സമൂഹമായ റോഹിങ്ക്യന്‍അഭയാര്‍ത്ഥികളുടെ ജീവിപശ്ചാത്തലം പ്രമേയമാക്കി ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സിനിമയായ കാറ്റ് കടല്‍ അതിരുകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആഗസ്റ്റ് 19ന് മുഹറം നാളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ.കെ. നിര്‍മ്മിച്ച് സമദ് മങ്കടയാണ് കാറ്റ് കടല്‍ അതിരുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്.അഭയാര്‍ത്ഥി ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു പുറമെ, തിബറ്റന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥയും പ്രതിപാദിക്കുന്ന ചിത്രത്തില്‍ തിബറ്റന്‍ അഭയാര്‍ത്ഥികളായി വേഷമിട്ടിരിക്കുന്നത് യഥാര്‍ത്ഥ അഭയാര്‍ത്ഥിജീവിതം നയിക്കുന്നവര്‍തന്നെയാണ്. ധാവോ ലാമോ എന്ന ബൈലെക്കുപ്പെയിലെ തിബറ്റന്‍ അഭയാര്‍ത്ഥി അതേപേരില്‍ത്തന്നെ ഈ ചിത്രത്തില്‍ പ്രധാന നായികാവേഷം ചെയ്യുന്നു. അനുമോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, അനില്‍ മുരളി, ശരണ്‍, രമാദേവി, ഡോ. വേണുഗോപാല്‍, എന്‍.പി. നിസ, ഷാനവാസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ചിത്രത്തിലുണ്ട്. പൗരത്വപ്രശ്‌നവും അഭയാര്‍ത്ഥിപ്രശ്‌നവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ലഭിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിട്ടിട്ടുള്ളത്. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിരീക്ഷണത്തിനൊടുവിലാണ് അനുമതി ലഭിച്ചത്. വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കും എന്ന കാരണം പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡുകളുടെ നടപടിയുണ്ടായത്.കേരളത്തിനുപുറമെ, കര്‍ണ്ണാടകയിലെ ബൈലെക്കുപ്പെ, സിക്കിമിലെ ഗ്യാങ്‌ടോക്ക്, ഗുരുദോക്മാര്‍, ഹിമാചല്‍ പ്രദേശിലെ മഗ്ലിയോഡ്ഗഞ്ച്, മണാലി, ധരംശാല, ഡല്‍ഹിയിലെ…
Read More
സിനിമയില്‍ അൻപതു വര്‍ഷങ്ങള്‍: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

സിനിമയില്‍ അൻപതു വര്‍ഷങ്ങള്‍: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

MOVIE
സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മലയാളികളുടെ അഭിമാനമായ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അമ്ബത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും സിനിമാ പ്രവര്‍ത്തകരുമാണ് പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഒരു സാധാരണ ദിവസം പോലെയായിരുന്നു ഇതും കടന്നുപോയത്.ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി. വിശേഷപ്പെട്ട അവസരത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നവരോട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം സിനിമയില്‍ അരനൂറ്റാണ്ട് പിന്നിടുമ്ബോളും നിരവധി ചിത്രങ്ങളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് താരം. ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍….
Read More
ആളൊരുക്കത്തിലെ പ്രിയങ്കയെ ഓർമ്മയുണ്ടോ? ശ്രീകാന്ത്‌ കെ. വിജയന്റെ വിസ്മയിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രം.!‌

ആളൊരുക്കത്തിലെ പ്രിയങ്കയെ ഓർമ്മയുണ്ടോ? ശ്രീകാന്ത്‌ കെ. വിജയന്റെ വിസ്മയിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രം.!‌

MOVIE
2018-ൽ മികച്ച സാമൂഹിക പ്രസക്തിക്കുള്ള ദേശീയ അവാർഡും ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവർഡുമടക്കം ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിനിമയാണ് വി. സി അഭിലാഷ്‌ സംവിധാനം ചെയ്ത 'ആളൊരുക്കം'. പപ്പു പിഷാരടി എന്ന വൃദ്ധനായ മനുഷ്യന്റെ കാത്തിരിപ്പുകളും ഓർമകളും മരണത്തിന്റെ നെടുവീർപ്പുകളും വാർധക്യത്തിലെ അനാഥത്വവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് സിനിമ ഉയർത്തിപ്പിടിക്കുന്നത്‌. വളരെ ആകാംഷ നിലനിർത്തുന്ന ഒരു ആദ്യ പകുതി ആണ് സിനിമയുടേത്. 16 വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ തന്റെ മകനെ അന്വേഷിച്ച് ആശുപത്രിയിൽ കാത്തിരിക്കുന്ന ഒരു വൃദ്ധനാണ് പപ്പു പിഷാരടി. മകനെ കണ്ടുപിടിക്കാൻ ഉള്ള അന്വേഷണങ്ങളും പപ്പു പിഷാരടി എന്ന കഥാപാത്രത്തിൻ്റെ ആത്മസംഘർഷങ്ങളുമായാണ് സിനിമയുടെ ആദ്യ വികസിക്കുന്നത്. അന്വേഷണത്തിനൊടുവിൽ തന്റെ മകൻ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് അയാൾ അറിയുന്നു. പിന്നീടത് ഉൾകൊള്ളാൻ കഴിയാതെ ആത്മസംഘർഷം അനുഭവിക്കുന്ന ഒരു മനുഷ്യനെ ആണ് നമ്മൾ കാണുന്നത്. ഇരുപതാം വയസ്സിൽ വീട് വിട്ടിറങ്ങിയ മകനെ പപ്പുവും അതിലൂടെ പ്രേക്ഷകരും കാണുന്നത് 16 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ രൂപത്തിൽ ആണ്. കഥയിൽ പ്രിയങ്കയുടെ ജീവിതത്തിന്റെ ഫ്ലാഷ്ബാക്കുകളോ ഡയലോഗിൽ കൂടിയുള്ള വിശദീകരണങ്ങളോ കാര്യമായി കാണിക്കുന്നില്ല. എന്നാൽ പ്രിയങ്കയുടെ കഥാപാത്രത്തിലും, അത് അഭിനയിച്ചിരിക്കുന്ന രീതിയിലും സമൂഹം പ്രിയങ്കയോടും അവളുടെ വിഭാഗത്തോടും കാണിച്ചിട്ടുള്ള…
Read More
ഹോമില്‍ ‘ഈശോ’ ഇല്ല, ആന്റണി മാത്രം പക്ഷേ ശ്രീനിവാസന്‍ ഉണ്ടായിരുന്നു; പകരക്കാരനായത് ഇന്ദ്രന്‍സ്

ഹോമില്‍ ‘ഈശോ’ ഇല്ല, ആന്റണി മാത്രം പക്ഷേ ശ്രീനിവാസന്‍ ഉണ്ടായിരുന്നു; പകരക്കാരനായത് ഇന്ദ്രന്‍സ്

MOVIE
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഹോം ആഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫ്രൈഡേ ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്. ഇന്ദ്രന്‍സും മഞ്ജുപിള്ളയും ശ്രീനാഥ് ഭാസിയും നസ്ലനും കൈനകരി തങ്കരാജുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. വളരെ വ്യത്യസ്തമാര്‍ന്ന ഗെറ്റപ്പാണ് ഇന്ദ്രന്‍സിന്റേത്. ആന്റണിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്ദ്രന്‍സിന്റെ ഭാര്യയായി മഞ്ജുപിള്ളയും മക്കളായി ശ്രീനാഥ് ഭാസിയും നസ്ലനും വേഷമിടുന്നു. ഇന്ദ്രന്‍സിന്റെ അച്ഛനായി കൈനകരി തങ്കരാജും അഭിനയിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ സിനിമ റോജിന്‍ തോമസ് കണ്‍സീവ് ചെയ്യുമ്പോള്‍ ഇതിലെ പ്രധാന കഥാപാത്രമായ ആന്റണിയായി ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയായി ഉര്‍വ്വശിയുമാണ് ഉണ്ടായിരുന്നത്. ആ സമയത്താണ് ശ്രീനിവാസന്‍ അസുഖബാധിതനാകുന്നത്. തുടര്‍ന്ന് ആന്റണിയാകാന്‍ ഇന്ദ്രസിനെ സമീപിക്കുകയായിരുന്നു. കഥ കേട്ടയുടന്‍ ഇന്ദ്രന്‍സ് സമ്മതം മൂളി. ഇന്ദ്രന്‍സിന്റെ ഭാര്യ എന്ന നിലയില്‍ പിന്നീട് മഞ്ജു പിള്ളയും കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. വളരെ ആകസ്മികമായി ഉണ്ടായ ഒരു കാസ്റ്റിംഗ് ആയിരുന്നെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ ആദ്യദിവസംതന്നെ സംവിധായകനടക്കം ഒരു കാര്യം ബോദ്ധ്യപ്പെടുകയായിരുന്നു, ഇതിനേക്കാളും മികച്ച കാസ്റ്റിംഗ് ഇനി ഉണ്ടാകാനില്ലെന്ന്. ഇതാദ്യമായിട്ടാണ് 40 ലേറെ ദിവസം ഒരു സിനിമയുടെ ഷൂട്ടിംഗിനായി ഇന്ദ്രന്‍സ് മാറ്റി വയ്ക്കുന്നത്. മുമ്പ് കോസ്റ്റ്യൂമറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്…
Read More
അഭ്യൂഹങ്ങളൾക്ക് വിരാമം, ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ തീയേറ്റർ റിലീസ് തന്നെ

അഭ്യൂഹങ്ങളൾക്ക് വിരാമം, ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ തീയേറ്റർ റിലീസ് തന്നെ

MOVIE
ചിത്രത്തിന് ക്ലീൻ "യു" സര്‍ട്ടിഫിക്കറ്റ് ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പുതിയ അറിയിപ്പ്.ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ എത്തും. ക്ലീൻ "യു" സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്-…
Read More
സ്ലംഡോഗ് മില്ല്യണയര്‍ ഫെയിം അനുപം ശ്യാം അന്തരിച്ചു

സ്ലംഡോഗ് മില്ല്യണയര്‍ ഫെയിം അനുപം ശ്യാം അന്തരിച്ചു

Blog
സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഹൃത്തും അഭിനേതാവുമായ യശ്പാല്‍ ശര്‍മ്മയാണ് അനുപം ശ്യാമിന്റെ മരണവാര്‍ത്ത അറിയിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും യശ്പാല്‍ ശര്‍മ്മയും കൂടെയുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ടി.വി. പരമ്പരയായ മന്‍ കി ആവാസ്, പ്രതിഗ്യ എന്നിവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരം സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. സത്യാ, ദില്‍ സേ, ലഗാന്‍, ഹസാറോണ്‍ ഖ്വയിഷെയിന്‍ ഐസി എന്നിവയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.1996 ല്‍ പുറത്തിറങ്ങിയ സര്‍ദാരി ബീഗമാണ് ആദ്യ ചിത്രം. 2019 ല്‍ ശ്രാവന്‍ കുമാര്‍ തിവാരി സംവിധാനം ചെയ്ത 706 ലാണ് അവസാനം അഭിനയിച്ചത്.
Read More
സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന മസ്താൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന മസ്താൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

MOVIE
കടല് പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന മസ്താൻ, എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നീ ബാനറിൽ ബോണി അസ്സനാർ റോബിൻ തോമസ്, സോണിയൽ വർഗീസ്, വിഷ്ണു വി.സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും നിത്യജീവിതത്തിൽ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും നഷ്ടപ്പെടുത്തുന്നത് വരും തലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന 'മസ്താൻ' ചാലക്കുടിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടു വെക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിൻ ആണ് ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക, എന്നീ സിനിമകൾക്ക് ശേഷം , ഹൈഹോപ്സ് ഫിലിം ഫാക്ടറിയും,ഹൈസീസ് ഇന്റർനാഷണലും സൈനു ചാവക്കാടനും വീണ്ടും കൈകോർക്കബോൾ പുതിയ രണ്ട് സിനിമകളാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്നത്. ബിന്ദു എൻ കെ പയ്യാനൂരും, സലേഷ് ശങ്കർ എന്നിവർ കഥയും തിരക്കഥയും എഴുതിയ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് 2021 ആഗസ്റ്റ് 17 (ചിങ്ങം ഒന്നിന് )എറണാകുളത്ത് വെച്ച് നടക്കും. ഇരു ചിത്രങ്ങളിലും മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അഭിനയിക്കും. https://youtu.be/NStCtBkYR4k
Read More
ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

MOVIE
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാൻ'എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഈ സിനിമയിലെ ഈയിടെ റിലീസായ കാർത്തിക്,നിത്യ മാമെൻ എന്നിവർ ചേർന്ന് ആലപിച്ച " കണ്ണിൽ മിന്നും " എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു.ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകരുന്ന ഗാനമായിരുന്നു അത്.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം, പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. https://youtu.be/NStCtBkYR4k
Read More