
ഓൺലൈൻ സിനിമ-തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “എംടാക്കി”; ചിങ്ങം ഒന്നിന് ലോഞ്ച് ചെയ്യുന്നു
സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കംകുറിക്കുന്ന എംടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും. സൂപ്പർസ്റ്റാർ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകർക്ക് എംടാക്കിയിലൂടെ വീക്ഷിക്കാനാവും. തിയേറ്ററിലും, ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമ റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ, അനധികൃതമായി പകർത്തി ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുന്ന ഈ കാലത്ത്, എംടാക്കി പ്രാധാന്യം കൊടുക്കുന്നത് കണ്ടന്റ് സെക്യൂരിറ്റിക്കാണ്. നിലവിൽ വൻ സാമ്പത്തിക നഷ്ടമാണ് സിനിമാ നിർമാതാക്കൾക്കും വിതരണക്കാർക്കും സിനിമ അനധികൃതമായി കോപ്പി ചെയ്തു ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുന്നതിലൂടെ നേരിടേണ്ടിവരുന്നത്. എന്നാൽ സിനിമ മേഖലയെ തകർക്കുന്ന പൈറസി എന്ന വിപത്തിനെ മുഴുവനായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംടാക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. കോടികൾ മുടക്കി സിനിമ എടുക്കുന്ന സിനിമ നിർമാതാക്കൾക്ക് എംടാക്കിയുടെ സാങ്കേതിക മികവ് വലിയൊരു ആശ്വാസമാകും. അതു കൊണ്ടു തന്നെ പ്രമുഖ സിനിമ നിർമാതാക്കൾ നിരവധി സൂപ്പർ സ്റ്റാർ സിനിമകൾ എംടാക്കിയിലൂടെ പ്രദർശിപ്പിക്കുവാൻ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. വരും മാസങ്ങളിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ…