
തന്റെ റൊമാന്റിക് ചിത്രം ‘രാധേ ശ്യാം’ റിലീസ് തീയതി പ്രഖ്യാപിച്ച് പ്രഭാസ്
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'രാധേ ശ്യാം' റിലീസിനൊരുങ്ങി. റൊമാന്റിക് ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൂജ ഹെഗ്ഡെയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. 'എന്റെ പ്രണയകാവ്യം നിങ്ങളിലേക്ക് എത്തുന്നത് കാത്തിരിക്കാനാവില്ല' എന്ന കുറിപ്പാണ് താരം ഇന്റാഗ്രാമില്‍ പങ്കുവെച്ചത്.2022 ജനുവരി 14 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രഭാസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാധേശ്യാമിന്റെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു ഈ അറിയിപ്പ്. ഇന്ന് (ജൂലൈ 30) ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചരുന്നത്. എന്നാല്‍ കോവിഡ് മൂലം ഷൂട്ടിങ് നീണ്ടുപോയതിനാലാണ് റിലീസ് തീയതി നീട്ടിവയ്ക്കാന്‍ കാരണം. ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രേരണയായി പൂജ ഹെഗ്ഡെയും വേഷമിടുന്നു. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാം യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മനോജ്…