മലയാളികളുടെ പ്രിയ താരമാണ് നസ്രിയനസീം. ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരികൂടിയാണ് നസ്രിയ , ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയയ്ക് ഇന്ന് മലയാളത്തിലും തമിഴിലും ആരാധകരുണ്ട്. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ വല്ലപ്പോഴും ഞാന്‍ സാരി ഉടുക്കും കേട്ടോ എന്ന തലക്കെട്ടോടെ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. https://youtu.be/AlfW5gp1Vss
ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന നടനാണ് വിജയ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് വിജയുടെ ഫോട്ടോയാണ്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ച്, തന്റെ ആരാധകര്‍ക്കൊപ്പം പകര്‍ത്തിയ സെല്‍ഫിയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫെബ്രുവരിയിലായിരുന്നു സംഭവം. ഫോട്ടോക്കൊപ്പമുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.രണ്ട് ലക്ഷത്തിനടുത്താണ് താരത്തിന്റെ സെല്‍ഫി ട്വിറ്ററില്‍ റീ ട്വീറ്റ് ചെയ്യപ്പെട്ടത്. നാല് ലക്ഷത്തോളം ലൈക്കുകളും ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്. വിജയുടെ സാമ്ബത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിനിടയില്‍ താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകര്‍ സെല്‍ഫിയും വിഡിയോയും റീട്വീറ്റ് ചെയ്തത്. അന്ന് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയിരുന്നു. കാരവാനിന്റെ മുകളില്‍ കയറി നിന്ന് വിജയ് എടുത്ത ഈ ഫോട്ടോ താരം പങ്കവച്ച് സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ വൈറലായിരുന്നു. https://youtu.be/AlfW5gp1Vss
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം വിവാഹിതരായെന്ന വിവരം മറച്ചുവെച്ചുവെന്ന് നടി അര്‍ച്ചന പുരന്‍ സിങ്. നടന്‍ പര്‍മീത് സേതിയുമായിട്ടായിരുന്നു അര്‍ച്ചനയുടെ വിവാഹം. ഗായിക നേഹ കക്കറും ഭര്‍ത്താവും അതിഥിയായി എത്തിയ കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു തുറന്നു പറച്ചില്‍. അര്‍ച്ചന നടിയായതിനാല്‍ പര്‍മീതിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതമായിരുന്നില്ല. എന്നാല്‍ പര്‍മീതിന് ജീവിത പങ്കാളിയായി അര്‍ച്ചന മതിയെന്ന നിര്‍ബന്ധമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഒരു പൂജാരിയെ ചെന്നുകണ്ടു. രഹസ്യമായി വിവാഹം ചെയ്തു.സെയ്ഫ് അലി ഖാന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അര്‍ച്ചന ആസമയത്ത്.എന്നാല്‍ എല്ലാവരില്‍ നിന്നും വിവാഹക്കാര്യം മറച്ചുവെച്ചു. നാലു വര്‍ഷത്തോളം വളരെ വിജയകരമായി ഇവര്‍ വിവാഹവാര്‍ത്ത ഒളിച്ചുവെച്ചു. അക്കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതില്‍ സന്തോഷമുണ്ടെന്നും അതിനാലാണ് ഒളിച്ചുവയ്ക്കാന്‍ സാധിച്ചതെന്നുമാണ് ദമ്ബതികള്‍ പറയുന്നത്. കപില്‍ ശര്‍മ ഷോയിലെ അവതാരകരില്‍ ഒരാളായ അര്‍ച്ചന 1992 ലാണ് പര്‍മീതുമായി വിവാഹിതയായത്. അടുത്തിടെ ഇരുവരും 28ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ആര്യമന്‍, ആയുഷ്മന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട്് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദിൽജിത്ത് 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍…
അമ്പരപ്പിക്കുന്ന ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വേറിട്ട ചിത്രം പങ്കുവച്ചത്. കോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. പൂര്‍ണിമയെ കണ്ട് കമന്റുകളുമായി ആരാധകരും എത്തി. നടിയുടെ ചിത്രം കണ്ട് മകള്‍ പ്രാര്‍ത്ഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. പാത്തുവിന്റെ വസ്ത്രം തന്നെയാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. പൂര്‍ണിമയുടെ ചിത്രത്തിന് താഴെ കമന്റുമായി പ്രാര്‍ത്ഥനയും എത്തിയിരുന്നു. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്‌റെ ജീന്‍സ് ആണ് എന്ന കമന്റുമായിട്ടാണ് താരപുത്രി എത്തിയത്.ഇതിന് മറുപടിയായി ആ ജീന്‍സ് ഇനി മുതല്‍ എന്റെതാണെന്ന് പൂര്‍ണിമയും കുറിച്ചു. നീണ്ട ഇടവേളകള്‍ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് പൂര്‍ണിമ.ഇതിന് മറുപടിയായി ആ ജീന്‍സ് ഇനി മുതല്‍ എന്റെതാണെന്ന് പൂര്‍ണിമയും കുറിച്ചു. അഭിനയത്തിനും അവതരണത്തിനും പുറമെ ബിനിനസ് സംരംഭകയായും പൂര്‍ണിമ തിളങ്ങിയിരുന്നു. നടിയുടെ ബ്രാന്‍ഡും മലയാളികള്‍ക്കിടെയില്‍ തരംഗമായിരുന്നു. അടുത്തിടെയാണ് ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണെന്ന് നടി ആരാധകരെ അറിയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ഇംഗ്ലീഷ് സിനിമയായ കോബാള്‍ട്ട് ബ്ലൂവിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ എത്തുന്നത്. ബോളിവുഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ അടുത്തി പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. https://youtu.be/AlfW5gp1Vss
ലോകേഷ് കനകരാജ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'വിക്രം' ത്തിൽ വില്ലനാകാൻ മലയാളത്തിന്റെ യുവ സൂപ്പർ താരം ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ട് .വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. മലയാളത്തില്‍ മാത്രമല്ല ഇതിനോടകം ഫഹദ് തമിഴകത്തും ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഫഹദിനോട് അടുത്ത വൃത്തങ്ങള്‍ ഇതു നിഷേധിക്കാനോ ശരി വയ്ക്കാനോ തയ്യാറായിട്ടില്ല. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലാണ് ഫഹദും കൈകോര്‍ക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരി വെക്കുകയാണെങ്കില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയായി ഈ ചിത്രം മാറുമെന്നതില്‍ സംശയമില്ല. ചിത്രത്തില്‍ ഫഹദ് രാഷ്ട്രീയപ്രവര്‍ത്തകന്റെ ഗെറ്റപ്പിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് ഉലകനായകന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിനായിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്‍ നായകനാകുന്ന 232ാം ചിത്രമെന്ന പ്രത്യേകതയും 'വിക്ര'ത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്ബനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷത്തേക്ക് റിലീസ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. രജനികാന്തിനെ…
ധിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് മാര. ചിത്രത്തില്‍ ആര്‍. മാധവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി (2015) എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജിബ്രാന്‍ സംഗീതം നല്‍കിയ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.ചിത്രം ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ 17ന് റിലീസ് ചെയ്യും. പ്രമോദ് ഫിലിംസിന്റെ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ നീലന്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അമ്മ ആയതിന് ശേഷം ശിവദാ അഭിനയിച്ച ചിത്രം കൂടിയാണിത്. പാര്‍വതി തിരുവോതുവിനെ യഥാര്‍ത്ഥ പതിപ്പില്‍ നിന്ന് നിലനിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നു. https://youtu.be/R-5y25-JyOo
2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റ് വിട്ട് യാഹൂ. റിയ ചക്രബര്‍ത്തിയാണ് യാഹുവിന്റെ ലിസ്റ്റ് പ്രകാരം ഒന്നാമത് എത്തിയിരിക്കുന്നത്. ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയുടെ പേര് തിരച്ചിലില്‍ ഒന്നാമത് എത്തിയത്. മുന്‍ പോണ്‍ താരം സണ്ണി ലിയോണിനെ പിന്നിലാക്കിയാണ് റിയ ഒന്നാമതെത്തിയത്. ശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു തന്നെ വിവാദം സൃഷ്ടിച്ച ബോളിവുഡ് സുന്ദരി കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.നാലാമതാണ് സണ്ണി ലിയോണുള്ളത്. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തെത്തി. ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒമ്ബതാം സ്ഥാനത്തുമെത്തി. പത്താം സ്ഥാനത്താണ് സാറാ അലി ഖാന്‍ എത്തിയിരിക്കുന്നത്. https://youtu.be/2v-_Uhuqw20
പാലക്കാട് ചിത്രീകരണം ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ച്ചന 31 നോട്ടൗട്ട് .'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത അഖില്‍ അനില്‍കുമാര്‍ ആണ് അര്‍ച്ചന 31 നോട്ടൗട്ട് സംവിധാനം ചെയ്യുന്നത്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. https://youtu.be/r11UCaizxms
കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തിയ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിര സിനിമ പ്രേമികളുടെ കയ്യടി നേടിയിരുന്നു.മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇപ്പോള്‍ ഇതാ മറ്റൊരു ത്രില്ലറുമായി വീണ്ടും ഞെട്ടിക്കാന്‍ എത്തുകയാണ് അഞ്ചാം പാതിര ടീം. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മിഥുന്‍ മാനുവല്‍ തോമസിനും ചിത്രത്തിന്റെ നിര്‍മാതാവ് ആഷിക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'ത്രില്ലര്‍ ബോയ്സ് വീണ്ടുമെത്തുകയാണ്. മറ്റൊരു ത്രില്ലിങ് അനുഭവത്തിനായി ദൈവം സന്നദ്ധനാണ്. ചിലപ്പോള്‍ അവസാനം ഒരു തുടക്കം മാത്രമായിരുന്നിരിക്കാം', കുഞ്ചാക്കോ ബോബന്‍ കുറിച്ചു .അതേസമയം അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിയ്ക്ക് എന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലറുമായി ഞങ്ങള്‍ തിരികെ എത്തുന്നുവെന്നാണ് അഞ്ചാം പാതിരയുടെ നിർമ്മാതാവായ ആഷിക് ഉസ്മാന്‍ പറഞ്ഞത്. പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമാണെന്ന സംശയവും ചിലര്‍ പങ്കുവയ്‌ക്കുന്നുണ്ട്. കൂടാതെ അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് വരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി റീമേക്കിന്റെ നിര്‍മാണം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. https://youtu.be/2v-_Uhuqw20