മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഉദ്വേഗജനകമായ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഉദ്വേഗജനകമായ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

MOVIE
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു ഒക്ടോബർ, 09, 2021:മമ്മൂട്ടിയും, പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി.നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു.ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത്, മാസ്റ്റർ വസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുള്ള താരങ്ങൾ.ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ ശ്രീ മമ്മൂട്ടിയുടെ ലുക്കിനു മികച്ച അഭിപ്രായങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ പാർവ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകർച്ചക്ക് പ്രേക്ഷകരിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഊഷ്‌മളമായ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ…
Read More
എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

MOVIE
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രം. മങ്കട രവിവര്‍മ്മയായിരുന്നു ഛായാഗ്രാഹകന്‍. അതുവരെയും മദിരാശിയിലെ ഷൂട്ടിംഗ് ഫ്‌ളോറുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാളസിനിമയെ പുറം വാതില്‍ ചിത്രീകരണത്തിനെത്തിച്ചത് പി.എന്‍. മേനോന്‍ എന്ന ദീര്‍ഘദര്‍ശിയായ ചലച്ചിത്രകാരനാണ്. സ്വാഭാവിക ചലച്ചിത്രനിര്‍മ്മിതിക്ക് അത് നാന്ദി കുറിച്ചുവെന്നുവേണം പറയാന്‍. പിന്നീട് വന്ന അനവധിപ്പേര്‍ക്ക് ആ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രചോദനമായി. അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓളവും തീരവും അതിന്റെ തനിമ നഷ്ടപ്പെടാതെ ജീവിക്കുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു ന്യൂജെന്‍ സിനിമയായി തുടരുന്നു. ആ സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിലാണ് ഓളവും തീരവും പുനസൃഷ്ടിക്കായി ഒരുങ്ങുന്നത്. എം.ടിയുടെതന്നെ തിരക്കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുന്നത് പ്രിയദര്‍ശനാണ്. ഓളവും തീരത്തിലെ നായകനായ ബാപ്പുട്ടിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും. എം.ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നായി അങ്ങനെ ഓളവും തീരവും കൂടി മാറുകയാണ്. ഇപ്പോള്‍ എം.ടിയുടെ തന്നെ ശിലാലിഖിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയന്‍. പട്ടാമ്പിയിലാണ് ചിത്രീകരണം നടക്കുന്നത്. ബിജുമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിനുശേഷം ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിലേയ്ക്ക് പ്രിയന്‍ കടക്കും. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്.…
Read More
” ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) ടൈറ്റിൽ പോസ്റ്റർ റിലീസ്.

” ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) ടൈറ്റിൽ പോസ്റ്റർ റിലീസ്.

MOVIE
ശരത് അപ്പാനി, സോഹൻ റോയ് വിജീഷ് മണി ടീമിന്റെ ചിത്രമാണ് "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ).ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന " ആദിവാസി" (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ വെച്ച് പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന" ആദിവാസി " പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു.മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്." സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു …. പട്ടിണിഅനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം"അപ്പാനി ശരത്ത് പറഞ്ഞു.വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് "ആദിവാസി ".വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെപ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്.പി മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.…
Read More
ഗംഭീര മേക്ക് ഓവറുമായി തപ്സി പന്നു🔥

ഗംഭീര മേക്ക് ഓവറുമായി തപ്സി പന്നു🔥

MOVIE
തന്റെ ഏറ്റവും പുതിയ ബൊളീവുഡ് ചിത്രമായ രശ്മി റോക്കറ്റ് എന്ന സിനിമയിൽ ഒരു അത്ലറ്റ് ആയാണ് തപ്സി അഭിനയിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് തപ്‌സി പന്നു. ഇപ്പോൾ കൂടുതൽ ബോളിവുഡ് ചിത്രങ്ങൾ ചെയ്യുന്ന തപ്‌സി തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയിട്ടുണ്ട്. ജനപ്രീതി നേടുന്ന ചിത്രങ്ങൾക്കൊപ്പം വളരെ കലാമൂല്യമുള്ള അഭിനയ പ്രാധാന്യവും സ്ത്രീ കഥാപാത്രങ്ങൾക്ക് ശക്തിയുമുള്ള ചിത്രങ്ങളിലാണ് തപ്‌സി കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ഈ നടി വെച്ച് പുലർത്തുന്ന ധീരമായ നിലപാടിനും ആരാധകർ ഏറെയാണ്.രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് ഈ നടി നടത്തിയത്. Taapsee Pannu ❤ Rashmi Rocket 💙 https://youtu.be/WuAomsYE5ZM
Read More
ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ്

ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ്

MOVIE
മലയാളം ഹിന്ദി തമിഴ് തെലുഗു എന്നി ഭാഷകളിലായി പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ് എത്തുന്നുഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എസ്‌കേപ്പിൻറെ ചിത്രീകരണം പൂർത്തിയായി. വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച് മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത് ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിൻ്റെ ഇതിവൃത്തം, ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് ഗായത്രി സുരേഷ് ആണ് മലയാളത്തിലെ ആദ്യത്തെ സൈക്കോ സർവൈവൽ ത്രില്ലറാവും എസ്‌കേപ്പ് അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രാമ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികൾ നിറഞ്ഞ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് നിർവഹിച്ചത് എസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റിൻ്റെ ബാനറിൽ തയ്യാറവുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസും അസ്സോസിയേറ്റ് ഡയറക്ടർ അലീന…
Read More
“മമ്മൂട്ടി നായകനാകുന്ന ഹോളിവുഡ് ചിത്രം – ഒരു മനോഹരമായ സ്വപ്നം മാത്രം” ; തുറന്ന് പറഞ്ഞ് സംവിധായകൻ ടി കെ രാജീവ് കുമാർ

“മമ്മൂട്ടി നായകനാകുന്ന ഹോളിവുഡ് ചിത്രം – ഒരു മനോഹരമായ സ്വപ്നം മാത്രം” ; തുറന്ന് പറഞ്ഞ് സംവിധായകൻ ടി കെ രാജീവ് കുമാർ

Blog
മലയാളത്തിൻ്റെ പ്രിയ സംവിധായകരിൽ ഒരാളാണ് ടി.കെ രാജീവ് കുമാർ. മലയാള സിനിമാ പ്രേമികൾക്കു ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി ഒരു റിപ്പോർട്ട് വീണ്ടും വൈറലാകുകയാണ്. തൻ്റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കുറച്ച് നാൾ മുൻപ് തന്നെ ഇക്കാര്യത്തിൽ ടി കെ രാജീവ് കുമാർ ഉത്തരം തുറന്ന് പറഞ്ഞിരുന്നതായി പറയുന്നു. "മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാർത്ഥ്യമല്ല" എന്നതാണ് സംവിധായകൻ്റെ വാക്കുകൾ. https://youtu.be/CtbL-PNSJIY
Read More
മോൻസൺ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും ഓർമിപ്പിച്ച് ‘ബർമുഡ’യുടെ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ്

മോൻസൺ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും ഓർമിപ്പിച്ച് ‘ബർമുഡ’യുടെ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ്

MOVIE
ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബർമുഡയുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി. ചലച്ചിത്ര സംവിധായകൻ നാദിർഷായുടെ പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. "ഞങ്ങളങ്ങ് ചിരിക്കുവാ" എന്ന ടാഗ് ലൈനോടുകൂടി പങ്ക് വെച്ചിരിക്കുന്ന പോസ്റ്ററിൽ വർത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസ് വന്നപ്പോൾ മുതൽ നിരന്തരം ട്രോളുകളിൽ ഉൾപ്പെടെ നിറഞ്ഞു നിൽക്കുന്ന യൂദാസിൻ്റെ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പുവിൻ്റെ സിംഹാസനം എന്നിവയൊക്കെ പോസ്റ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിരഞ്ജന അനൂപ്, ധർമജൻ, നൂറിന്‍ ഷെറീഫ്, ഗൗരി നന്ദ എന്നിവരാണ് പുതിയ പോസ്റ്ററിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. അളഗപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവരാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണൻ സംഗീതം.…
Read More
നൂറ് കോടിയോളം ബഡ്‌ജെക്റ്റിൽ ജയസൂര്യ ചിത്രം ഒരുങ്ങുന്നു ..

നൂറ് കോടിയോളം ബഡ്‌ജെക്റ്റിൽ ജയസൂര്യ ചിത്രം ഒരുങ്ങുന്നു ..

MOVIE
ഹോം എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ ഏറ്റവും വലിയ ബഡ്‌ജെക്റ്റിൽ ഒരുങ്ങുന്നു . പൂർണമായി വെർച്യുൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ . ജയസൂര്യയായാണ് കത്തനാരായി എത്തുന്നത് . ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു . ഗോകുൽ ഗോപാലനാണ് സിനിമ നിർമിക്കുന്നത് . ജയസൂര്യ തന്നെയാണ് ഇക്കാര്യം ഫേസ് ബൂക്കിലൂടെ അറിയിച്ചത് .ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും. Directed by ROJIN THOMASproduced by SREE GOKULAM MOVIES ,GOKULAM GOPALANCO PRODUCERS :VC PRAVEEN,BAIJU GOPALANExecutive producer KRISHNAMOORTHYWritten by R RAMANANDDirector of photography NEIL D CUNHAMusic & Original Score…
Read More
ആൻ്റണി പെപ്പെ ചിത്രം അജഗജാന്തരത്തിന് U/A സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ.

ആൻ്റണി പെപ്പെ ചിത്രം അജഗജാന്തരത്തിന് U/A സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ.

MOVIE
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം അജഗജാന്തരത്തിന് സെൻസർ ബോർഡിൻ്റെ അംഗീകാരം. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാലാണ് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചത്. സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന്റെ അറിയിപ്പ് ലഭിച്ചപ്പോൾ, ചിത്രം 300-ൽ പരം തീയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണെന്ന് ആൻ്റണി പെപ്പെ, തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കുമ്പോൾ ഗംഭീര ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്നതിൻ്റെ ആഹ്ലാദത്തിലാണ് മലയാള സിനിമപ്രേക്ഷകർ. ഉത്സവാന്തരീക്ഷത്തിൽ ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് ടിനു പാപ്പച്ചൻ - ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരം, തീയേറ്ററുകളെ പഴയതു പോലെ പൂരപ്പറമ്പാക്കാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. മുൻപ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകൾക്ക് വലിയ അളവിൽ സ്വീകാര്യത ലഭിച്ചിരുന്നു. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ…
Read More
ദിലീപ് – റാഫി കൂട്ടുകെട്ടിൽ “വോയിസ് ഓഫ് സത്യനാഥൻ”; ടൈറ്റിൽ പുറത്തിറങ്ങി…

ദിലീപ് – റാഫി കൂട്ടുകെട്ടിൽ “വോയിസ് ഓഫ് സത്യനാഥൻ”; ടൈറ്റിൽ പുറത്തിറങ്ങി…

MOVIE
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് "വോയിസ് ഓഫ് സത്യനാധൻ". ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ജനപ്രിയ നായകൻ ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ…
Read More