‘ക്രോണിക് ബാച്ചിലര്‍’ ആയി കഴിയുന്നതിന്റെ കാരണം വ്യക്തമാക്കി ഇടവേള ബാബു
മലയാള ചലച്ചിത്രമേഖലയില്‍ ഇടവേള ബാബുവിന്റെ സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. 1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പില്ക്കാലത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. അഭിനയത്തെക്കാളേറെ അസംഖ്യം ചലച്ചിത്ര പ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കുന്ന താര സംഘടനയായ അമ്മയുടെ അമരക്കാരില്പ്രധാനി കൂടിയാണിദ്ദേഹം . അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്ന ബാലയുടെ 'ലീവ് ടു ഗിവ്' പരിപാടിയില്‍ അതിഥിയായി എത്തിയ താരം വിവാഹത്തെക്കുറിച്ചും മറ്റും മനസു തുറക്കുന്നു.60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ എന്ന് നടന് ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു. 'ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള് മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.'-ഇടവേള ബാബു പറയുന്നു.അറുപതു വയസ്സ് വരെ നമുക്ക് ഒറ്റയ്ക്ക് പോവാം. ഇപ്പൊ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്ബോള്‍ വിവാഹം ചെയ്യുക എന്നാണു ഇടവേള ബാബുവിന്റെ തത്വം. അവിവാഹിതനായതിന്റെ ഗുണങ്ങളെ പറ്റി ബാബു പറഞ്ഞു തുടങ്ങുന്നു. അവിവാഹിതനായാല്‍ കുറച്ചു നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്കാണെങ്കില്‍ എട്ടു മണി…