ഫസ്റ്റ് ലുക്ക്  പോസ്റ്റർ  ലാൽ  ജോസ് പുറത്തിറക്കി   മീസാൻ  തീയേറ്ററുകളിലെക്ക്

ഫസ്റ്റ് ലുക്ക് പോസ്റ്റർ ലാൽ ജോസ് പുറത്തിറക്കി മീസാൻ തീയേറ്ററുകളിലെക്ക്

Blog
കൊണ്ടോട്ടി കുന്നിൻ മുകളിലെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥപറഞ്ഞുകൊണ്ട് "മീസാൻ" തീയേറ്ററുകളിൽ എത്തുന്നു.. മീസാൻ എന്നത് അറബി പദമാണ്, മലയാളത്തിൽ "തുലാസ്സ് " എന്നർത്ഥം വരുന്ന മീസാൻ നവാഗതനായ ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്യുന്നു. നിയാസ്, ജബ്ബാര്‍ ചെമ്മാട്, അഞ്ജലി നായര്‍, അഞ്ജന മേനോന്‍, ബേബി മീനാക്ഷി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൂടാതെ മാമുക്കോയ ,കോട്ടയം നസീർ ,ചെമ്പിൽ അശോകൻ , മനുരാജ് ,മജീദ് തുടങ്ങി നിരവധിപേർ വേഷമിടുന്നു… ഒപ്പം, വില്ലൻ, എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം ഫോർ yമ്യൂസിക്സിന്റെ മനോഹര സംഗീതാവിഷ്കാരത്തിൽ നിർമിച്ച സിനിമയാണ് "മീസാൻ ", സാംവര്‍ഷേ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. ശശി പരപ്പനങ്ങാടി തിരക്കഥ, സംഭാഷണമെഴുതുന്നു. കോ-പ്രൊഡ്യൂസേഴ്സ് . നാസർ വേങ്ങര , ഫൈസൽ വേങ്ങര , ജബ്ബാർ ചെമ്മാട് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . നൗഷാദ് സാഫ്രോൺ . ചിത്രം ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ എത്തിക്കുന്നു… Boney Assanar
Read More
ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അവതരിപ്പിച്ച് ദുല്‍ഖര്‍

ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അവതരിപ്പിച്ച് ദുല്‍ഖര്‍

Blog
Boney Assanar ദേശീയ അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന സിനിമക്ക് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി.പഴയൊരു ടെലിവിഷന്‍ സൈക്കിളില്‍ കൊണ്ടുപോകുന്നതാണ് പോസ്റ്റര്‍. പാലക്കാട് കൊല്ലങ്കോട്ട് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി, ബോളിവുഡില്‍ നിന്ന് മുകേഷ്‌ തിവാരി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.സംവിധായകന്‍ ജോണി ആന്റണി മുഴുനീള വേഷത്തിലെത്തുന്നുവെന്നതും സബാഷ് ചന്ദ്രബോസിന്റെ സവിശേഷതയാണ്. രഞ്ജിതിന്റെ ഡ്രാമ, അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്നീ സിനിമകളില്‍ ജോണി ആന്റണിയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു. ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രം ആളൊരുക്കം നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്. ഉണ്ട എന്ന സിനിമയ്ക്ക് ശേഷം സജിത് പുരുഷന്‍ ഛായാഗ്രാഹകനാകുന്ന ചിത്രവുമാണ് സബാഷ് ചന്ദ്രബോസ്.
Read More
സന്തോഷ് ശിവൻ

സന്തോഷ് ശിവൻ

Blog
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ (ജനനം: തിരുവനന്തപുരം) അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു. ചലച്ചിത്രങ്ങൾ സംവിധായകനായ ചിത്രങ്ങൾ ഉറുമി-(2011) തഹാൻ (2008) ബിഫോർ ദി റെയിൻസ് (2007) പ്രാരംഭ (2007) (Kannada) - SHORT FILM funded by BILL GATES FOUNDATION. അനന്തഭദ്രം (2005) അശോക (2001) ദി ടെറോറിസ്റ്റ് (1999) മല്ലി (1998) ഹലോ (1996) നവരസ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ നിധിയുടെ കഥ (1986) കണ്ടതും കേട്ടതും (1988) ഡേവിഡ് ഡേവിഡ് മി .ഡേവിഡ് (1988) പെരുന്തച്ചൻ (1991) അഹം (1992) കാലാപാനി (1996) യോദ്ധ (1992) ദളപതി (1991) റോജാ (1992) ഹലോ (1996) ഇരുവർ (1997) ദർമിയാൻ (1997) ദിൽ സെ (1998) അശോക (2001) ബ്രൈഡ് ആൻ‌ഡ് പ്രിജുഡിസ് (2004) Meenaxi: A Tale of Three Cities (2004) അനന്തഭദ്രം (2005)…
Read More
നിലയ്ക്കിലൊരിക്കലും ഈ മണിനാദം..

നിലയ്ക്കിലൊരിക്കലും ഈ മണിനാദം..

Blog
കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) BONEY ASSANAR . തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം…
Read More