പ്രിഥ്വിരാജ് നായകനാകുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ; ഒക്ടോബർ 7ന്

പ്രിഥ്വിരാജ് നായകനാകുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ; ഒക്ടോബർ 7ന്

MOVIE
എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിർമ്മിച്ച രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുകയും സൂപ്പർസ്റ്റാർ പ്രിഥ്വിരാജ് സുകുമാരൻ പ്രധാന റോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ 7ന് റിലീസ് ചെയ്യും.സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ഈ മലയാളം ക്രൈം ത്രില്ലർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും അവരെ ഉദ്വേഗത്തിന്റെ പരകോടിയിൽ എത്തിക്കുകയും ചെയ്യുന്നു. പ്രിഥ്വിരാജ് സുകുമാരൻ നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് എന്നിവരുൾപ്പെടെ പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കൾ പ്രധാന റോളുകളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ചെയ്യുന്ന രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന, അദ്ദേഹം തന്നെ ഛായാഗ്രഹണത്തിനു നേതൃത്വം കൊടുക്കുന്ന ചിത്രത്തിന്റെ മലയാളം അവതരണം നിർമിച്ചിരിക്കുന്നത് എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ്. സിനിമ, അന്ധനെന്ന് നടിക്കുന്ന, പ്രിഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്ന, ഒരു പിയാനിസ്റ്റിന്റെ ദ്വന്ദ്വങ്ങളെക്കുറിച്ച് പറയുന്നു. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു. ഇതിവൃത്തം കുടുങ്ങുന്ന വിചിത്രമായ സംഭവങ്ങളുടെ ഒരു കൂട്ടത്തിന്റെ തിരശീല നിവരുകയും ചെയ്യുമ്പോൾ, സംഗീതജ്ഞൻ ജേക്ക്സ് ബെജോയിയുടെ ഒരു താരസമാന പശ്ചാത്തല സ്കോറിനൊപ്പം ബുദ്ധിയും അതിജീവനവും ഒത്തുചേരുമ്പോൾ ചിത്രത്തിന്റെ…
Read More
ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ ചിത്രം അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി.. 😍

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ ചിത്രം അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി.. 😍

MOVIE
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറുദിവസത്തിലധികം നീണ്ടു നിന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു എന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. നവാഗതനായ സാക് ഹാരിസിന്റെ സംവിധാനത്തിൽ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ…
Read More
തൻമാത്രയിലെ ബ്രില്യന്റ്പയ്യൻ ഇനി തിരക്കഥാകൃത്ത്..

തൻമാത്രയിലെ ബ്രില്യന്റ്പയ്യൻ ഇനി തിരക്കഥാകൃത്ത്..

Blog
തന്മത്ര എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ അർജുൻ ലാൽ ഇനി തിരക്കഥാകൃത്തിന്റെ റോളിൽ എത്തുന്നു . വിനീത് കുമാർ സംവിധാനം ചെയുന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് അർജുൻ ലാൽ തിരക്കഥാകൃത്താവുന്നത് . വരത്തൻ , പുഴു എന്നീ ചിത്രങ്ങൾക്ക് ശേഷം ഷറഫു സുഹാസ് ടീമും അർജുനൊപ്പം രചനയിലുണ്ട് .ആഷിക്ക് ഉസ്മാനും സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്‌ . പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റ ഷൂട്ടിംഗ് ഇന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു.. https://youtu.be/EIHWsdyLEjs
Read More
കെങ്കേമം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

കെങ്കേമം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

MOVIE
മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌ , ദിലീപ് ഫാൻസ്‌ , പൃഥ്വിരാജ് ഫാൻസ്‌ എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും. കൊച്ചിയിൽ താമസിക്കുന്ന ബഡി, മമ്മൂട്ടി ഫാനാണ്,ഡ്യൂഡ് ,മോഹൻലാൽ ഫാനും. ജോർജ് ,സണ്ണി ലിയോണീ ഫാനുമാണ് . ചില സമയങ്ങളിൽ ഇവർ തന്നെ ദിലീപ് ഫാനും, പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററിൽ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവർ ചെയ്യും. ഇവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിൻ്റ കഥാസാരം. ജോർജ് ഒരു ഡിസൈനറും, സണ്ണി ലിയോണീ ഫാനുമാണ് , ബഡിക്കു സംവിധായകനാകാനുള്ള താൽപ്പര്യവും ഉണ്ട്. ചെറിയ ഷോർട് ഫിലിം ചെയ്ത പരിചയവും ഉണ്ട്. സിനിമയില്ലാത്ത ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികൾ തേടി. അവസാനം സിനിമ ചെയ്താൽ പിടിച്ചു നിൽക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുകയാണ് ഇവർ.മുമ്പ്,ഓൺലൈൻ, ഓഫ്‌ലൈൻ മാർകെറ്റിംഗിന്റെ ഭാഗമായി, പ്രൊഡ്യൂസേഴ്സിനെയും, താരങ്ങളെയും, പ്രൊഡക്ഷൻ കൺട്രോളറുമ്മാരെയും, ഇവർ നേരിട്ട് സമീപിച്ച, ധൈര്യമാണ് ഇവരെ സിനിമാരംഗത്ത് പ്രവർത്തിക്കാൻ ധൈര്യം കൊടുത്തത്.എന്നാൽ, സിനിമയുടെ പിന്നിലെ…
Read More
കിടിലൻ ലുക്കിൽ മെഗാസ്റ്റാർ; പുഴുവിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി

കിടിലൻ ലുക്കിൽ മെഗാസ്റ്റാർ; പുഴുവിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി

MOVIE
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ഒരു കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ്…
Read More
ക്ഷണത്തിലെ കിടിലൻ ഗാനം പുറത്തിറങ്ങി

ക്ഷണത്തിലെ കിടിലൻ ഗാനം പുറത്തിറങ്ങി

MOVIE
മലയാളികളുടെ ഇഷ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.ഹരിനാരായണൻ, ബിജിബാൽ ടീമിൻ്റെ ഗാനം മലയാളികളെ ആകർഷിച്ചു കഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ക്ഷണത്തിലെ ആദ്യ ഗാനം പുറത്തുവന്നത്.നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ഗാനം ആലപിച്ചത്. ദക്ഷൻ മൂവി ഫാക്ടറി, റോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ നിർമ്മിക്കുന്ന ക്ഷണം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാർ അരൂക്കുറ്റി, ക്യാമറ - ജമിൻ ജോം അയ്യനേത്ത്, എഡിറ്റർ - സോബിൻ കെ, ഗാനരചന - ഹരിനാരായണൻ, സംഗീതം - ബിജിബാൽ, വിഷ്ണു മോഹൻ സിത്താര ,ബി ജി എം - ഗോപിസുന്ദർ.കല - ഷബീർ അലി, കോസ്റ്റ്യൂം - ഇന്ദ്രൻസ് ജയൻ.മേക്കപ്പ് - പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, സ്നേഹ അജിത്ത്, ലേഖ പ്രജാപതി, ക്രിഷ, ദേവൻ, വിവേക്, ആനന്ദ് രാധാകൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു. അയ്മനം സാജൻഭരത്, അജ്മൽ അമീർ, ലാൽ, സ്നേഹ അജിത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ക്ഷണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി https://youtu.be/1n391YCn8Gg
Read More
രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ ” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ ” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

MOVIE
രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം "നോ വേ ഔട്ട്‌ " ന്റെഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത്നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമജൻ, ബേസിൽ ജോസഫ്,രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.പി ആർ ഒ മഞ്ജു ഗോപിനാഥ്.
Read More
ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷം കൊച്ചിയിൽ.

ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷം കൊച്ചിയിൽ.

Blog
ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ ‘ബാദുഷ ലൗവേഴ്‌സ്‌’ (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം ‘മീറ്റപ്പ് 2021′ എന്ന പേരിൽ എറണാകുളത്ത് ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 70ലധികം പ്രവർത്തകർ പങ്കെടുത്ത ‘മീറ്റപ്പ് 2021′ വൈഎംസിഎ ഹാളിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ ബാദുഷ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വദേശത്തും വിദേശത്തുമായി 17 സ്‌ഥലങ്ങളിൽ അക്കാദമിക്ക് പ്രവർത്തിക്കാനുള്ള അംഗീകാരവും നൽകി. ബാദുഷ അക്കാദമി എന്നത് സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്കുള്ള ചവിട്ടുപടിയായാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. കോവിഡ് പ്രതിസന്ധികാലത്ത് വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ രൂപംകൊണ്ട ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന ‘സിനിമാ കിച്ചൺ’ മുതൽ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യഭ്യാസത്തിനുള്ള സഹായമെത്തിക്കൽ, ചികിൽസാ സഹായം നൽകൽ തുടങ്ങി ഒട്ടനവധി സാമൂഹിക വിഷയങ്ങളിൽ ചെറുതല്ലാത്ത സംഭാവനകൾക്ക് നേതൃത്വം നൽകുന്ന ബാദുഷ ലൗവേഴ്‌സിന്റെ പുതിയ ചുവടുവെപ്പാണ് ബാദുഷ അക്കാദമി. സാമൂഹിക മാദ്ധ്യമപേജിൽ ഏഴായിരത്തിലധികം ഫോളോവേഴ്‌സുള്ള കൂട്ടായ്‌മയാണിന്ന് ‘ബാദുഷ ലൗവേഴ്‌സ്‌’. സിനിമക്ക് അകത്തും പുറത്തുമുള്ള, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവർ നൽകുന്ന സഹായങ്ങൾ ഏകോപിപ്പിച്ചും ബാദുഷയുടെ സ്വന്തം വരുമാനത്തിലെ ഒരു വിഹിതം മാറ്റിവെച്ചുമാണ് പ്രവർത്തനങ്ങൾക്കുള്ള ഊർജം കണ്ടെത്തുന്നത്. ‘അത്യവശ്യക്കാരായ ഒരാളെയെങ്കിലും ഒരുദിവസം സഹായിക്കാൻ സാധിക്കുക എന്നതാണ് ബാദുഷ ലൗവേഴ്‌സ്‌ ലക്ഷ്യം…
Read More
“രാക്ഷസനു” പുതിയ അംഗീകാരം: ചിത്രം ഹെർട്ട് ഓഫ്‌ യൂറോപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്… നേട്ടങ്ങൾക്കിടയിലും നൊമ്പരമായി രമേശ്‌ വലിയശാല

“രാക്ഷസനു” പുതിയ അംഗീകാരം: ചിത്രം ഹെർട്ട് ഓഫ്‌ യൂറോപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്… നേട്ടങ്ങൾക്കിടയിലും നൊമ്പരമായി രമേശ്‌ വലിയശാല

Blog
പി. പ്രകാശ് തിരക്കഥയെഴുതി ജിതിൻകുമ്പുക്കാട്ട് സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രമാണ് 'രാക്ഷസൻ'.വിവിധ ചലച്ചിത്രമേളകളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ കുഞ്ഞുചിത്രത്തിന് ഒടുവിലായി ലഭിച്ച അംഗീകാരം 'ഹെർട്ട് ഓഫ്‌ യൂറോപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' മികച്ച ശബ്ദസങ്കലന വിഭാഗത്തിലേക്കുള്ള ഒഫീഷ്യൽ സെലക്ഷനാണ്. ഉറുമിയടക്കമുള്ള മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് ബാബുവാണ് ഈ ഹ്രസ്വചിത്രത്തിന്റെ ശബ്ദസങ്കലനം നിർവഹിച്ചിരിക്കുന്നത്. മുൻപ് എസ്ടോണിയയിൽ നടന്ന ഒണിക്കോ ഫിലിം അവാർഡിൽ (Onyko Film Award) മികച്ച സൗണ്ട് ട്രാക്കിനുള്ള അവാർഡ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച സിബുസുകുമാരൻ നേടിയിരുന്നു. കൂടാതെ U.K യിൽ നടക്കുന്ന ലിസ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ്, ഫസ്റ്റ് ടൈം ഫിലിം മേക്കർ ഓൺലൈൻ, സെഷൻസ് ബൈ ലിഫ്റ്റ്‌ ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് തുടങ്ങിയ ചലച്ചിത്ര മേളകളിലേക്കും ചിത്രം സെലക്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മാധവം മൂവിസിന്റെ ബാനറിൽ ബിജേഷ് നായർ നിർമ്മിച്ച ചിത്രത്തിൽ അന്തരിച്ച പ്രമുഖ സിനിമ-സീരിയൽ നടൻ രമേശ്‌ വലിയശാല 'രാക്ഷസൻ' എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ വിയോഗം സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിച്ചവരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. രമേശ്‌ വലിയശാല, ബിജിരാജ് കാളിദാസ, ഘനശ്യാം, അഹല്യ, വീണ, ശിവകൃഷ്ണ, അപർണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. 'മാംസ നിബദ്ധമല്ല രാഗം' എന്ന ആശയം പങ്കുവെയ്ക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ മികച്ച എഡിറ്ററും DI…
Read More
സ്വർണത്തിൻ്റെ രാഷ്ട്രീയം; ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ ? സസ്പെൻസുമായി അനൂപ് മേനോൻ്റെ “വരാൽ”

സ്വർണത്തിൻ്റെ രാഷ്ട്രീയം; ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ ? സസ്പെൻസുമായി അനൂപ് മേനോൻ്റെ “വരാൽ”

MOVIE
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് 'സ്വർണം'. ഇപ്പോൾ ഇതാ 'സ്വർണത്തിൻ്റെ രാഷ്ട്രീയം' പ്രമേയമാക്കി മലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം 'വരാൽ' ആണ് പ്രേക്ഷകരിൽ സസ്പെൻസ് നിറയ്ക്കുന്നത്. വരാലിൻ്റെ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. The politics of Gold എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററിൽ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോൻ്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തികച്ചും ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന "വരാൽ" എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, സായ്കുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി എന്നിവരും…
Read More