സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമിച്ചു പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന പുതിയ ചിത്രമാണ് “സ്ക്രീൻ പ്ലേ” സംവിധാനം കെ. എസ്. മെഹമൂദ്.

സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമിച്ചു പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന പുതിയ ചിത്രമാണ് “സ്ക്രീൻ പ്ലേ” സംവിധാനം കെ. എസ്. മെഹമൂദ്.

MOVIE
രാജേഷ് കോട്ടപ്പടി സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും മമ്മി സെഞ്ച്വറി നിർവഹിക്കുന്നുഅസോസിയേറ്റ്: ഡയറക്ടർ രാജേഷ് കോട്ടപടി,D.O.P.- ഷെട്ടി മണി,മേക്കപ്പ് സുധാകരൻ പെരുമ്പാവൂർ,ആർട്ട് സനൂപ് മുള്ളൻ കന്നു്,വിനോദ് മാധവൻ, കോസ്റ്റുoസ് -അ ബ്ബാസ് പാണാവള്ളി,സ്റ്റിൽസ് ഷാമിൽ ഹനീഫ് മറ്റപ്പിള്ളി, ഗാനങ്ങൾ പ്രജോദ് ഉണ്ണി സംഗീതം ബാഷ ചേർത്തല,ഗായകർ -പി.ജയ ചന്ദ്രൻ,വിജയ് യേശുദാസ്, കെ. എസ്. ചിത്ര,സലിം. അസിസ്റ്റന്റ് ഡയറക്ടറ്‍സ്- അർജുൻ, നിഷാദ് കല്ലുങ്കൽ.പ്രൊഡക്ഷൻ കൺട്രോളർ നിദീഷ് മുരളി.റഫീക്ക് ചൊക്ലി, കലാഭവൻ രഞ്ജിത്ത്, പ്രഗ്യ, അലീന, രാധിക, നാസ്സർ,റസാക് പാരഡൈസ് ഇസ്മായിൽ,ശ്രീ പതി സെബി ഞാറക്കൽ, ജയാശിവകുമാർ, മാസ്റ്റർ കാശിനാഥ്,ബേബി അതിഥി ശിവകുമാർ, ശ്രീധർ മടമ്പത്ത്, എലിക്കുളം ജയകുമാർ, നന്ദുലാൽ, ഗ്രേഷ്യ അരുൺഎന്നിവരാണ് മറ്റു താരങ്ങൾഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും https://youtu.be/kvScm7_7FxM
Read More
“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

MOVIE
ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന "സൗദി വെള്ളക്ക"കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.. ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ ക്ലാപ്പും ,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചടങ്ങിൽ നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്,ബി.രാകേഷ്, കല്ലിയൂർ ശശി തുടങ്ങിയവരും പങ്കെടുത്തു.ചെല്ലാനം ബീച്ച് ഭാഗത്തായിരുന്നു ആദ്യ ചിത്രീകരണം." ഓപ്പറേഷന്‍ ജാവ"യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്,ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ,കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു…
Read More
” ത്രയം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

” ത്രയം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

MOVIE
ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.പൂർണമായും രാത്രിയിൽ ചിത്രീകരിച്ച " ത്രയ "ത്തിൽനിരഞ്ജ് രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.'"ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷംഅരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ".സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ,സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ,വാർത്ത പ്രചരണം-എ എസ് ദിനേശ്. https://youtu.be/L2bTxRGgVc0
Read More
” ഗഗനചാരി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

” ഗഗനചാരി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

MOVIE
ഗോകുൽ സുരേഷ്,അജു വര്‍ഗ്ഗീസ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന " ഗഗനചാരി " എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഒരു "സയൻസ് ഫിക്ഷൻ മോക്കുമെന്ററി" ചിത്രമാണ് "ഗഗനചാരി".സുർജിത്ത് എസ് പൈ ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ,സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത്‌ പിള്ള സംഗീതം പകരുന്ന ചിത്രമാണ് "ഗഗനചാരി".ചിത്രസംയോജനം-അരവിന്ദ് മന്മദൻ, സീജേ അച്ചു.കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ.വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്-…
Read More
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5-ൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ !!!

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5-ൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ !!!

MOVIE
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്ണൻകുട്ടി നായർ എന്ന നടൻ. ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ ' പെരുവഴിയമ്പല 'ത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്ണൻകുട്ടി നായർ"അവനവൻ കടമ്പ " യോടെയാണ് പ്രസിദ്ധനാകുന്നത്.മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ' മഴവിൽക്കാവടി' യിലെ ബാർബറും ' കാക്കോത്തിക്കാവി ' ലെ കാലൻ മത്തായിയും ' പൊൻമുട്ടയിടുന്ന താറാവി' ലെതട്ടാൻ ഗോപാലനും' പെരുവഴിയമ്പല' ത്തിലെയും' ഒരിടത്തൊര ഫയൽവാനി' ലെയും' അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ' യും' വരവേൽപ്പി ' ലേയും ' കടിഞ്ഞൂൽ കല്യാണം ',' കുറ്റപത്രം ', ' ഉള്ളടക്കം' , ' മൂക്കില്ലാ രജ്യത്ത്' , ' കിഴക്കൻ പത്രോസ് ', …. എന്നു വേണ്ട മിന്നിമറയുന്നിടത്തെല്ലാം ആ നടനവൈഭവത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നു . കൃഷ്ണൻകുട്ടി നായർ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടാവുന്നൂ. അദ്ദേഹത്തിൻ്റെ പിൻഗാമിയായി മകൻ ശിവകുമാറും അഭിനേതാവായി സിനിമയിൽ തൻറേതായ സ്ഥാനം നേടുകയാണ്. അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിൻ്റെയും സിനിമാ പ്രവേശം. താൻ അഭിനയിച്ച " മാറാട്ടം " എന്ന നാടകത്തിൻ്റെ തന്നെ ചലച്ചിത്രാവിഷ്‌ക്കാരമായ , അരവിന്ദൻ സംവിധാനം…
Read More
മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രം “ആയിഷ “

മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രം “ആയിഷ “

MOVIE
മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് "ആയിഷ ". നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ - അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം-എം ജയചന്ദ്രൻ,സഹ നിർമ്മാണം- ഷംസുദ്ധീൻ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്.ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,ചമയം-റോണക്സ് സേവ്യർ,ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണൻ, സുഹൈൽ കോയ , നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ,ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റിൽസ്-രോഹിത് കെ സുരേഷ്,ഡിസൈൻസ് യെല്ലോ ടൂത്ത്സ്, 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Read More
മാഡി എന്ന മാധവൻ. മാധവൻ എന്ന ബാലൻ്റെ സംഭവബഹുലമായ കഥ.മോഷൻ പോസ്റ്റർ പുറത്ത് –

മാഡി എന്ന മാധവൻ. മാധവൻ എന്ന ബാലൻ്റെ സംഭവബഹുലമായ കഥ.മോഷൻ പോസ്റ്റർ പുറത്ത് –

MOVIE
ബുദ്ധിമാനായ മാധവൻ എന്ന ബാലൻ്റെ, ധീരമായ പോരാട്ടത്തിൻ്റെ കഥ പറയുന്ന മാഡി എന്ന മാധവൻ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ആൻമെ ക്രീയേഷൻസിനു വേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഫിലിമായൻ ഇന്ത്യ ആണ് ഈ ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത്. പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ ,വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു. മാധവൻ ദരിദ്രകുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, ബുദ്ധിയിലും, ധൈര്യത്തിലും, പ്രവർത്തനങ്ങളിലും ആരെയും കടത്തിവെട്ടും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ മാധവന് അമ്മയായിരുന്നു തുണ. അതു കൊണ്ട് തന്നെ ദൈവമായിരുന്നു അവന് അമ്മ. സയൻസിൽ മിടുക്കനായ മാധവൻ, ചില കണ്ടുപിടുത്തങ്ങൾ നടത്തുന്നു.അതുമായി അവൻ ഒരു സയൻസ് മൽസരത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ വംശജനായ പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ആൽബെർട്ടിനെ പരിചയപ്പെടുന്നു. ആൽബെർട്ട് മാധവൻ്റെ കഴിവുകൾ മനസ്സിലാക്കുന്നു .ഇതിനിടയിൽ ആൽബെർട്ടിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു.ആൽബെർട്ടിനെ കണ്ടെത്താൽ മാധവൻ ചില ബുദ്ധിപരമായ നീക്കങ്ങൾ നടത്തുന്നു.പിന്നെ,മാധവൻ്റെ സംഭവബഹുലമായ ജീവിത കഥ ആരംഭിക്കുകയായി… വ്യത്യസ്തമായ…
Read More
മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ കിംഗ് പവർസ്റ്റാർ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം ‘ സാന്‍റാ മരിയ ‘ യുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ കിംഗ് പവർസ്റ്റാർ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം ‘ സാന്‍റാ മരിയ ‘ യുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

MOVIE
Don Godly Productions - ന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളി നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനു വിജയ് ആണ് . കഥ , തിരക്കഥ , സംഭാഷണം കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമൽ കെ ജോബിയാണ്. മലയാളസിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങൾ ചേർന്നാണ് , ഒരേ സമയം സാന്‍റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് . ഒരു കയ്യിൽ വീണയും, മറു കയ്യിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാ അപ്പൂപ്പനെയാണ് പോസ്റ്ററിൽ കാണുന്നത്. വ്യത്യസ്തമായ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുന്നു. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ആക്ഷൻ കിംഗ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ച് എത്തുന്നത്. നേരത്തെ പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്‍റെ ‘പവർ സ്റ്റാർ‘ എന്ന സിനിമയിൽ ബാബു ആന്റണി നായകനായി എത്തുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട വാർത്തയായിരുന്നു… ഒരു ക്രിസ്മസ് സീസണിൽ , കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടർന്ന് പോലീസും , ജേർണലിസ്റ്റുകളുമൊക്കെ തമ്മിൽ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സാന്‍റാ മരിയയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു…
Read More
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ”സൊല്യൂഷന്‍സ്”; ടൈറ്റിൽ റിലീസ് ചെയ്തു

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ”സൊല്യൂഷന്‍സ്”; ടൈറ്റിൽ റിലീസ് ചെയ്തു

MOVIE
നമ്മുടെ ദൈനംദിന ജീവതത്തില്‍ കുടുംബ ബന്ധങ്ങളിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാറുണ്ട്. നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ പല പ്രശ്നങ്ങളിലും എത്തിക്കാറുണ്ട്. ഒരു വീട്ടമ്മയും അവരുടെ രണ്ടു കുട്ടികളുമായി വളരെ തിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഒരു സംഭവമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചലച്ചിത്ര താരങ്ങളായ റിയാസ് എം.റ്റിയും, പെക്സന്‍ ആംബ്രോസും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം തീയേറ്റർ പ്ലേ ഒ.ടി.ടി ആണ് നിർവഹിക്കുന്നത്.ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് സംവിധായകൻ കൂടിയായ റിയാസ് എം.റ്റി ആണ്. ഡി.ഒ.പി- ടോണി ജോര്‍ജ്ജ്, എഡിറ്റിംഗ്- അഖില്‍ എലിയാസ്, പ്രോജക്ട് ഡിസൈനേഴ്സ്- സായ് വെങ്കിടേഷ്, സുധീര്‍ ഇബ്രാഹിം, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുക്രിദ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈന്‍- ഷമീര്‍ സൈന്‍മാര്‍ട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. https://youtu.be/D9Tsgp99dWw
Read More
തരുൺ മൂർത്തിയുടെ പുതിയ ചിത്രം സെപ്റ്റംബർ പതിനാറിന് ആരംഭിക്കുന്നു.

തരുൺ മൂർത്തിയുടെ പുതിയ ചിത്രം സെപ്റ്റംബർ പതിനാറിന് ആരംഭിക്കുന്നു.

Blog
'ഓപ്പറേഷൻ ജാവ .എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറിന് കൊച്ചിയിൽ ആരംഭിക്കുന്നു.ഏറെ വിജയം നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ'എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.തികച്ചും റിയലിസ്റ്റിക്കായിട്ടാണ് സംവിധായകനായ തരുൺ മൂർത്തി ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.കുടുംബ പ്രേക്ഷകരുടേയും യുവത്വത്തിൻ്റേയും വികാരവിചാരങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗം പ്രേഷകർക്കും സ്വീകാര്യമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണംഈ ചിത്രത്തിലെ അഭിനേതാക്കളിലും വലിയ പ്രത്യേകതകളുണ്ട്.ഒരു സ്ത്രീ കഥാപാത്രമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.തികച്ചും പുതുമുഖമായ ദേവി വർമ്മമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അൻവർ അലിയുടേതാണ് ഗാനങ്ങൾ .സംഗീതം - പാലി ഫ്രാൻസിസം.പ്രശസ്ത സംഗീതഞ്ജരായ റെക്സ് വിജയൻ്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ.ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ.ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിന് ഛായാ ഗ്രഹണം നിർവ്വഹിച്ചത് ശരണനാണ്.എഡിറ്റിംഗ് -നിഷാദ് യുസഫ്,,കലാസംവിധാനം. - സാബു വിതര'കോസ്റ്റ്യം -ഡിസൈൻ - മഞ്ജുഷാ…
Read More