സാമാന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍; തെലുങ്കിൽ ‘ശാകുന്തളം’ ഒരുങ്ങുന്നു….

സാമാന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍; തെലുങ്കിൽ ‘ശാകുന്തളം’ ഒരുങ്ങുന്നു….

MOVIE
വർക്ക് ഔട്ട് ചിത്രം പങ്കുവെച്ച് താരം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ എത്തുന്ന ശാകുന്തളം. തെന്നിന്ത്യന്‍ താരം സമാന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സമാന്ത ശകുന്തളയാകുമ്പോള്‍ നായകനായ ദുശ്യന്തന്‍ ആവുന്നത് 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിനായുള്ള വർക്ക് ഔട്ട് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. സൂഫിയും സുജാതക്ക് ശേഷം ദേവ് മോഹൻ്റെ പാൻ ഇന്ത്യൻ സിനിമയാണ് ശാകുന്തളം. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തൻ്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിൻ്റെ പാക്കപ്പ് പാർട്ടിയിൽ സാമന്ത പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സുമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരികയാണ്. ഗുണാ ടീം വർക്ക്സ്, ദിൽ രാജു പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നീലിമ ഗുണാ, ദിൽ രാജു, ഹൻഷിതാ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.ദേശീയ അവാർഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ…
Read More
‘അപ് കൈസേ ഹോ “.

‘അപ് കൈസേ ഹോ “.

MOVIE
ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ ".നവാഗതനായ വിനയ് ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു..' അംജൂസ് എബൗവ് വേൾഡ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു ബാച്ചിലർ പാർട്ടിയിൽ സുഹ്റുത്തുക്കളുടെ ഇടയിൽ അരങ്ങേറുന്ന ചില പാരവയ്പ്പുകളും അതിനോടനുബന്ധിച്ച് അരങ്ങേരുന്ന സംഭവങ്ങളുമാണു് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ലൗ ആക്-ഷൻ ഡ്രാമാ.പ്രകാശൻ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങൾക്കു് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.മാർത്താണ്ഡൻ, ജുഡ് ആൻ്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, തോമസ് സെബാസ്റ്റ്യൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്നതാണ് വിനയ് ജോസ്.ധ്യാൻ ശ്രീനിവാസൻ ,അജു വർഗീസ്, സൈജുക്കുറുപ്പ് ,രമേഷ് പിഷാരടി ദിവ്യദർശൻ,, ധർമ്മജൻ ബൊൾഗാട്ടി, സുധീഷ്, അവതാരകൻ കൂടിയായ ജീവ, സുരഭി സന്തോഷ്, എന്നിവർക്കൊപ്പം ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുരഭി സന്തോഷാണ് നായിക. സ്വാതി ദാസിൻ്റെ വരികൾക്ക്‌ ഡോൺ വിൻസൻ്റ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.അഖിൽ ജോർജ് ഛായാഗ്രഹണവും നൗഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അസിസ് കരുവാരക്കുണ്ട്.കോസ്റ്റ്യും. ഡിസൈൻ - ഷാജി ചാലക്കുടി.മേക്കപ്പ് - വിപിൻ ഓമശ്ശേരി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .ദിനിൽ ബാബു.പ്രൊഡക്ഷൻ കൺട്രോളർ.സജീവ്ചന്തിരൂർ .സെപ്റ്റംബർ ആറുമുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.വാഴൂർ ജോസ്
Read More
ശ്രദ്ധനേടി ജിബൂട്ടി ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങി റൊമാൻ്റിക് അക്ഷൻ ത്രില്ലർ

ശ്രദ്ധനേടി ജിബൂട്ടി ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങി റൊമാൻ്റിക് അക്ഷൻ ത്രില്ലർ

MOVIE
അമിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക്‌ ആക്ഷൻ ത്രില്ലർ 'ജിബൂട്ടി'യുടെ ഒഫീഷ്യൽ ട്രൈലർ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ വഴി പുറത്തിറക്കി. പ്രണയവും കോമഡിയും ആക്ഷനും മാത്രമല്ല മനുഷ്യക്കടത്തും ചിത്രത്തിൻ്റെ പ്രമേയമാണ്. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ കഥാപശ്ചാത്തലം. ചടുലമായ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ്‌ ചെയ്യുന്നുണ്ട്. മുൻപ് റീലീസ് ചെയ്ത പോസ്റ്ററുകളും പോസ്റ്ററിലെ അമിത് ചക്കാലക്കലിന്റെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതി ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്ന് ആലപിച്ച 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. എസ്. ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌. ജെ.…
Read More
ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി ‘മെയ്ഡ് ഇൻ ക്യാരവാനിൽ’

ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി ‘മെയ്ഡ് ഇൻ ക്യാരവാനിൽ’

MOVIE
സുരേന്ദ്രൻ കൊച്ചുവേലു, ഈ പേര് മലയാളക്കരക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാർച്ച് 12 ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തിൽ ഭൂജാതനായ ഇന്ദ്രൻസ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. 1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത് , ആ ചിത്രത്തിന്റെ നിർമ്മാതാവായ TMN ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളിൽ ആ മേഖലക്കായി പ്രവർത്തിക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രൻസ് എന്ന നടന് മലയാള മനസ്സിൽ സ്ഥാനമുറപ്പിക്കാൻ സഹായകമായി , ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിലേക്ക് സംവിധായകർ അദ്ദേഹത്തിന്റെ പേരെഴുതി ചേർത്തു. 1993-ൽ രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാർ നരേന്ദ്ര പ്രസാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു സൂപ്പർ ഹിറ്റായ ‘മേലെ പറമ്പിൽ ആൺവീട്' എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്‌തു ഫലിപ്പിക്കാൻ ഇന്ദ്രൻസ്…
Read More
ജീവത്തിൻ്റെ കയ്പ്പിൽ സുഗന്ധം പരത്തി ‘സുഗന്ധി ‘ റിലീസ് ആയി….

ജീവത്തിൻ്റെ കയ്പ്പിൽ സുഗന്ധം പരത്തി ‘സുഗന്ധി ‘ റിലീസ് ആയി….

MOVIE
ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യൻ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബർ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സർവ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയർപ്പാണ് ജീവിതത്തിൽ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓർത്ത് സുഗന്ധി ഭർത്താവിന്റെ അവഗണന സഹിച്ചു നിൽക്കുന്നു. എന്നാൽ പണിക്ക് പോയ ഒരുദിവസം പൂക്കളുടെ ഗന്ധമുള്ള ഒരു യുവതി ഷിബുവിന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരുന്നു. അവൾ സമ്മാനിച്ച അവളുടെ പെർഫ്യൂമിന്റെ ഗന്ധത്തിലൂടെ അവൾ ഷിബുവിനെ സന്തോഷവാനാക്കുന്നു. സുഹൃത്ത് സണ്ണിയും ഷിബുവിന്റെ വാക്കുകളിലൂടെ അവളുടെ ഗന്ധം ആസ്വദിക്കുന്നുണ്ട്. സ്വന്തം മുറ്റത്തെ മുല്ലയുടെ മണമറിയാതെ പോയ ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്. നവാഗതനായ അനിൽ ലാൽ കഥയും സംവിധാനവും ചെയ്യുന്ന സുഗന്ധി എന്ന ഹ്രസ്വചിത്രം റിലീസ്സായി. സന്തോഷ് അണിമയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഷൈലജ പി അംബു, ലിജോ ഉലഹന്നാൻ, സജത്ത് ബ്രൈറ്റ്, മൃഥുല മോഹൻ, വിനയ്, വിപിൻ എസ് നായർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതം- സന്ദീപ് സജീവ, എഡിറ്റർ- അരുൺ വൈഗ, ആർട്ട്- ശരത്ത് ലാൽ, മേക്കപ്പ്- മീര മാക്‌സ്, കോസ്റ്റ്യൂം- മൃഥുല, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, പി.ആർ.ഒ - പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ…
Read More
ഇടഞ്ഞു നിൽക്കുന്ന ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി “ഏകദന്ത”; ടൈറ്റിൽ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

ഇടഞ്ഞു നിൽക്കുന്ന ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി “ഏകദന്ത”; ടൈറ്റിൽ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

MOVIE
ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകൾ പ്രഖ്യാപിച്ച്, പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകൾ ഉണ്ട്. ഈ നിരയിലെ പുതിയ സംഭവമായിരിക്കുകയാണ് ഒറ്റക്കൊമ്പൻ എന്ന പേരിൽ രണ്ടു മാസത്തെ ഇടവേളയിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടു ചിത്രങ്ങൾ. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ ചിത്രവും. രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാപ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും മറ്റ് വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റിയിരിക്കുകയാണ് മഹേഷും കൂട്ടരും. വന്യമായ പ്രദേശത്ത് ഇടഞ്ഞു നിൽക്കുന്ന ഒറ്റക്കൊമ്പുള്ള ആനയുടെ ചിത്രമാണ് "ഏകദന്ത" എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഏകദന്ത". ഷിമോഗ ക്രിയേഷൻസിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറിൽ ഷബീർ പത്തൻ, നിധിൻ സെയ്നു മുണ്ടക്കൽ, എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. ബാദുഷ എൻ.എം ആണ് പ്രൊജക്ട് ഡിസൈനർ. മലയാള മുൻനിര താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്ന് സംവിധായകൻ മഹേഷ് പറഞ്ഞു. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്…
Read More
‘ ഒലിവര്‍ ട്വിസ്റ്റി’നെ കയ്യിലേന്തി സണ്ണി വെയ്ന്‍; മലയാളത്തിന്റെ മുത്തെന്ന് ആരാധകര്‍

‘ ഒലിവര്‍ ട്വിസ്റ്റി’നെ കയ്യിലേന്തി സണ്ണി വെയ്ന്‍; മലയാളത്തിന്റെ മുത്തെന്ന് ആരാധകര്‍

Blog
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രത്തിന്റെ സ്ട്രീമിം​ഗ് തുടർന്ന് കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മികച്ച പ്രകടം തന്നെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വച്ചത്. ഇപ്പോഴിതാ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ സണ്ണി വെയ്ൻ.  ഇന്ദ്രൻസിനെ കയ്യിലേന്തിയുള്ള ചിത്രമാണ് സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്.  'ഒലിവര്‍ ട്വിസ്റ്റിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'മലയാളത്തിന്റെ മുത്ത്, ഈ വർഷത്തെ സംസ്ഥാനം അവാർഡ് ഇന്ദ്രൻസിന് തന്നെ, ഇന്ദ്രൻസ് ചേട്ടൻ പൊളിയാണ്…. അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി ക്‌ളൈമാക്സ് വേറെ ലെവൽ തന്നെ', എന്നൊക്കെയാണ് കമന്റുകൾ.  റോജിൻ തോമസാണ് ഹോമിന്റെ സംവിധായകൻ. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.  https://youtu.be/PK6nY-RaAWw
Read More
മെയ്ഡ് ഇൻ ക്യാരവാൻ’ ചിത്രീകരണം പൂര്‍ത്തിയായി

മെയ്ഡ് ഇൻ ക്യാരവാൻ’ ചിത്രീകരണം പൂര്‍ത്തിയായി

MOVIE
ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആൻ്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇതിനോടകം ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കിയിരുന്നു. തീയേറ്റർ തുറക്കുന്നതിന് അടിസ്ഥാനത്തിൽ ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് അണിയറ…
Read More
രമേഷ് പിഷാരടി നായകനായ “നോ വേ ഔട്ട്‌ ” ചിത്രീകരണം ആരംഭിച്ചു

രമേഷ് പിഷാരടി നായകനായ “നോ വേ ഔട്ട്‌ ” ചിത്രീകരണം ആരംഭിച്ചു

MOVIE
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസാണ് സംവിധാനം ചെയ്യുന്ന ചിത്രം " നോ വേ ഔട്ട്‌ " ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. പ്രൊജക്റ്റ്‌ ഡിസൈനറും പ്രൊഡകഷൻ കൺട്രോളറുമായ ബാദുഷ സ്വിച്ച് ഓൺ ചെയ്തു. ശ്രീദേവി റിമോഷ് ക്ലാപ്പ് അടിച്ചു പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്നചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. രമേഷ് പിഷാരടിയെ കൂടാതെ രവീണ (ജൂൺ ഫെയിം ), ബേസിൽ ജോസഫ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.പി ആർ ഒ മഞ്ജു ഗോപിനാഥ്.
Read More
ടൊവിനോ തോമസ്സിനു പുതിയൊരു നായിക. ആദ്യ പ്രസാദ്.

ടൊവിനോ തോമസ്സിനു പുതിയൊരു നായിക. ആദ്യ പ്രസാദ്.

MOVIE
തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന" അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക.ആദ്യ പ്രസാദ്.കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ്,അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ "നിഴൽ"എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; ആദ്യ പ്രസാദ് പറഞ്ഞു. ഇവരെക്കൂടാതെ നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത സംവിധായകൻ ജിനു.വി.എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം ​ഗീരീഷ്ഗം​ഗാധരൻ നിർവ്വഹിക്കുന്നു.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ "കാപ്പ" നിർമ്മിക്കുന്നത് തിയ്യേറ്റർ ഓഫ് ഡ്രീംസ് തന്നെയാണ്.അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ…
Read More