
മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു സംവിധായിക കൂടി…. ദീപ അജിജോൺ.
നവാഗതയായ ദീപ അജിജോൺ തിരക്കഥയെ ഴുതി സംവിധാനം ചെയ്യുന്ന "വിഷം" ( Be wild for a while ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരാ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെറിലീസ് ചെയ്തു.അജിജോൺ, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " വിഷം "എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു.പെർസ്പെക്റ്റീവ് സ്റ്റേഷൻനിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ നിർവ്വഹിക്കുന്നു.സംഗീതം-വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ-അഡ്വക്കേറ്റ് കെ ആർ ഷിജുലാൽ, എഡിറ്റിംഗ്-അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം-സാമിന ശ്രീനു,മേക്കപ്പ്-റഷീദ് അഹമ്മദ്,ഡിസൈൻസ്- ആന്റണി സ്റ്റീഫെൻസ്. തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം ആരംഭിക്കും.നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ ' ഊടും പാവും' എന്ന പേരു കേട്ട പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്.വാർത്ത പ്രചരണം-എ എസ് ദിനേശ്.