പ്രിഥ്വിരാജ് നായകനാകുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ; ഒക്ടോബർ 7ന്

എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിർമ്മിച്ച രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുകയും സൂപ്പർസ്റ്റാർ പ്രിഥ്വിരാജ് സുകുമാരൻ പ്രധാന റോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ 7ന് റിലീസ് ചെയ്യും.സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ഈ മലയാളം ക്രൈം ത്രില്ലർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും അവരെ ഉദ്വേഗത്തിന്റെ പരകോടിയിൽ എത്തിക്കുകയും ചെയ്യുന്നു.

പ്രിഥ്വിരാജ് സുകുമാരൻ നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് എന്നിവരുൾപ്പെടെ പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കൾ പ്രധാന റോളുകളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ചെയ്യുന്ന രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന, അദ്ദേഹം തന്നെ ഛായാഗ്രഹണത്തിനു നേതൃത്വം കൊടുക്കുന്ന ചിത്രത്തിന്റെ മലയാളം അവതരണം നിർമിച്ചിരിക്കുന്നത് എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ്.

സിനിമ, അന്ധനെന്ന് നടിക്കുന്ന, പ്രിഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്ന, ഒരു പിയാനിസ്റ്റിന്റെ ദ്വന്ദ്വങ്ങളെക്കുറിച്ച് പറയുന്നു. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു. ഇതിവൃത്തം കുടുങ്ങുന്ന വിചിത്രമായ സംഭവങ്ങളുടെ ഒരു കൂട്ടത്തിന്റെ തിരശീല നിവരുകയും ചെയ്യുമ്പോൾ, സംഗീതജ്ഞൻ ജേക്ക്സ് ബെജോയിയുടെ ഒരു താരസമാന പശ്ചാത്തല സ്കോറിനൊപ്പം ബുദ്ധിയും അതിജീവനവും ഒത്തുചേരുമ്പോൾ ചിത്രത്തിന്റെ ഘടന സൃഷ്ടിക്കപ്പെടുന്നു.

ആമസോൺ പ്രൈം വീഡിയോയുടെ കണ്ടെന്റ് ഡയറക്ടറും തലവനുമായ വിജയ് സുബ്രമണ്യം പറഞ്ഞു, “ആമസോൺ പ്രൈം വീഡിയോയിൽ, മലയാള സിനിമയുടെ ഏറ്റവും ആകർഷകമായ കഥകളുടെ ഒരു ശേഖരം നിർമ്മിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഈ വളരുന്ന ശീർഷകശേഖരത്തിലേക്ക് ഭ്രമം ചേർക്കുന്നതിൽ ഞങ്ങൾ ശരിക്കും ആവേശത്തിലാണ്. കോൾഡ് കേസ്, കുരുതി എന്നീ ചിത്രങ്ങൾക്ക് ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ധാരാളം സ്നേഹവും അഭിനന്ദനവും ലഭിച്ച പ്രിഥ്വിരാജുമായി ഒരിക്കൽകൂടി സഹകരിക്കുന്നത് വലിയ കാര്യമാണ്. അതിന്റെ പിടിമുറുക്കുന്ന പ്ലോട്ട് ലൈനും ശ്രദ്ധേയമായ പ്രകടനങ്ങളും കണക്കിലെടുക്കുമ്പോൾ, ഭ്രമത്തിനു പ്രേക്ഷകരിൽ നിന്ന് സമാനമായ പ്രശംസ ലഭിക്കുകയും ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒക്ടോബർ 7 മുതൽ ഒരു അളവുകോൽ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.”

അജിത് അൻധാരെ, സിഒഒ, വയാകോം18 സ്റ്റുഡിയോസ് പറഞ്ഞു:

“അസാധാരണ സ്ക്രിപ്റ്റുകൾ ഭാഷകളെയും സംസ്കാരങ്ങളെയും കടത്തിവെട്ടുന്ന സിനിമയുടെ ഹൃദയമാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു.ഹിന്ദി അന്ധാതുന്റെ ചൈനയിലെ വിജയം അത് ഇതിനോടകം സാക്ഷ്യപെടുത്തിയിട്ടുള്ളതാണ്.ഇപ്പോൾ അന്ധാതുന്റെ മലയാളം പതിപ്പായ ഭ്രമം ആമസോൺ പ്രൈം വിഡിയോസിൽ റിലീസിന് തയ്യാറാകുന്നു എന്നത് എനിക്ക് വളരെയേറെ സംതൃപ്തിയും പ്രതീക്ഷയും നൽകുന്നു , കാരണം പുതിയ പ്രേക്ഷകരുടെ ഇടയിലേക്കു ഈ ചിത്രത്തിന് അതിന്റെ മാജിക് ചുരുളഴിക്കാൻ കിട്ടുന്ന മറ്റൊരു അവസരമാണ് ഇത്”

ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ പ്രീമിയറിനെക്കുറിച്ച് അഭിപ്രായപ്പെട്ട സംവിധായകൻ രവി കെ ചന്ദ്രൻ കൂട്ടിച്ചേർത്തു, “ഈ രസകരമായ പ്രോജക്റ്റിനായി ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒറിജിനലിനേക്കാൾ ഉയർന്ന തോതിൽ നിർമാണത്തിന്റെ അളവ് ഉയർത്തിക്കൊണ്ടു കഥാവതരണത്തിലും നർമത്തിലുമുള്ള ചില സവിശേഷ ചേരുവകൾ ഭ്രമത്തിൽ നെയ്തെടുത്തിരിക്കുന്നു,ഒപ്പം കഥാഖ്യാനത്തിനു വിവേചനാപൂർവ്വം യോജിക്കുന്ന തരത്തിൽ ഹൃദ്യമായ ഉള്ളിലേക്ക് പ്രവേശിക്കുന്ന സംഗീതം ഇഴചേർത്തിരിക്കുന്നു.ഞങ്ങൾക്ക് സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഛായാഗ്രഹണത്തിന്റെ കാര്യത്തിൽ നാം നമ്മുടെ അളവുകോൽ കൂടുതൽ ഉയർത്തിയിരിക്കുന്നു എന്നതും കഴിവുള്ള ഒരു ടീമിനൊപ്പം, പ്രേക്ഷകരെ പൂർണ്ണമായും രസിപ്പിക്കാൻ കഴിയുന്ന ഒരു സിനിമ ഒരുമിച്ച് ചേർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതും എന്നെ സന്തോഷിപ്പിക്കുന്നു”

എപി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ട്ണർ സഞ്ജയ് വാധ്വ പറഞ്ഞു, “ഭ്രമം ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം എന്നത് ഞങ്ങൾക്ക് വളരെയധികം അഭിമാനം നൽകുന്നു – അങ്ങനെ ചെയ്യാൻ ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അങ്ങേയറ്റം ഭാഗ്യവാന്മാരാണ്. അന്ധാതുന് ഇപ്പോഴുള്ളതിനേക്കാൾ വലിയ എണ്ണം പ്രേക്ഷകരെ നേടിയെടുക്കാൻ കഴിയുന്ന ഇതിലും ശ്രദ്ധേയമായ ഒരു കഥ വേറെ ഉണ്ടായിരിക്കില്ല”

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram