മലയാള സിനിമ കണ്ട ഏറ്റവും മികച്ച 20 വില്ലൻ കഥാപാത്രങ്ങളെക്കുറിച്ച്….. !
1930ൽ ജൈത്രയാത്ര ആരംഭിച്ച മലയാള സിനിമ ഇന്ന് അതിന്റെ 90 മത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ് നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും, ഡോൾബിയും കടന്ന് 8Kയും സറൗണ്ട് സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയിലും എത്തി നിൽക്കുന്നു ഇന്ന് മലയാള സിനിമ. സിനിമയുടെ വിജയങ്ങൾ ലക്ഷത്തിൽ നിന്നും കൊടിയും കടന്ന് ശതകൊടിയും കടന്ന് കുതിക്കുന്നു . പക്ഷെ ആദ്യ സിനിമ മുതൽ മാറ്റമില്ലാത്ത ചില അലിഖിത നിയമങ്ങൾ സിനിമയിൽ ഇന്നും തുടരുന്നു. സിനിമ ആയാൽ ഒരു നായകൻ, നായിക പിന്നെ ഒരു വില്ലനും. എങ്ങിനെയൊക്കെ കഥ പോയാലും ഇവ മൂന്നും വാണിജ്യ സിനിമയുടെ ഒഴിവാക്കാൻ ആവാത്ത ഒരു ഘടകം ആണ്. സിനിമ എപ്പോഴും നായകൻറെ ആണ് അവിടെ കൈയ്യടി വാങ്ങി കൂട്ടുന്നതും നായകൻ ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നായക കഥാപാത്രങ്ങൾ ഇക്കാലയളവിനുള്ളിൽ അനേകം ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു നായകൻറെ പ്രാധാന്യം എത്രത്തോളം കൂടണം എന്നത് അതേ സിനിമയിലെ വില്ലൻ എത്രത്തോളം ശക്തൻ ആണ് എന്നതിനെ അടിസ്ഥാനം ആക്കിയാണ് എപ്പോഴും കാണാറുള്ളത്. നായക കഥാപാത്രങ്ങളുടെ മുകളിൽ നിൽക്കുന്ന വില്ലൻ വേഷങ്ങളും അനേകം ഉണ്ട്. അത്തരത്തിൽ മലയാള സിനിമയിലെ മികച്ച ചില…