ഒരു വർഷത്തിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ; തുടർച്ചയായ എട്ടാം തവണയും രോഹിത് ഒന്നാമത്
ഒരു കലണ്ടർ വർഷത്തിലെ ഇന്ത്യൻ താരത്തിൻ്റെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് വീണ്ടും ഓപ്പണർ രോഹിത് ശർമ്മയ്ക്ക്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഈ നേട്ടം കുറിയ്ക്കുന്നത്. രോഹിത് ഒഴികെ മറ്റാർക്കും ഇക്കൊല്ലം ഏകദിനത്തിൽ സെഞ്ചുററി നേടാനും കഴിഞ്ഞിട്ടില്ല.ഈ വർഷം ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ ബെംഗളൂരുവിൽ വെച്ച് രോഹിത് ശർമ്മ നേടിയ 119 റൺസാണ് ഇക്കൊല്ലത്തെ ഒരു ഇന്ത്യൻ താരത്തിൻ്റെ വ്യക്തിഗത സ്കോർ. ആകെ മൂന്ന് ഏകദിനം മാത്രമാണ് ഇക്കൊല്ലം രോഹിത് കളിച്ചത്. കൊവിഡ് ഇടവേളയ്ക്കു ശേഷം ആദ്യമായി നടന്ന ഇന്ത്യയുടെ രാജ്യാന്തര പരമ്പരയിൽ, ഓസ്ട്രേലിയക്കെതിരെ രോഹിത് കളിച്ചിരുന്നില്ല. 2013ൽ ശ്രീലങ്കക്കെതിരെ നേടിയ ആദ്യ ഇരട്ടശതകം മുതലാണ് രോഹിത് ഇന്ത്യയുടെ കലണ്ടർ വർഷത്തിലെ ഉയർന്ന സ്‌കോർ തന്റെ പേരിൽ ചേർത്ത് തുടങ്ങിയത്.2013-2092014-2642015-1502016-171 നോട്ടൗട്ട്2017-208 നോട്ടൗട്ട്2018-1252019-1592020-119ഓസീസ് പരമ്പരയി 2-1ന് ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ അവസാന മത്സരത്തിൽ 13 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തപ്പോൾ ഓസ്ട്രേലിയ 289ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഹർദ്ദിക് പാണ്ഡ്യ (92), രവീന്ദ്ര ജഡേജ (66), വിരാട് കോലി (63) എന്നിവർ തിളങ്ങി. https://youtu.be/zkV3a63D3hE