സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാൻ; തെരുവില്‍ നൃത്തം ചെയ്ത് പണം വാങ്ങിയതിനെക്കുറിച്ച് തുറന്ന് പറയുന്നു
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടന് സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിങ്ങിന്റേയും മകള്‍ സാറ അലിഖാന്. 2018 ല്‍ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ ചുവട് വെച്ച താരപുത്രി വളരെ പെട്ടെന്ന് തന്നെ മുന്‍നിരനായികമാരുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കുകയായിരുന്നു. ബാല്യകാലത്തുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെരുവില്‍ നൃത്തം ചെയ്ത് പൈസ വാങ്ങിയതിനെ കുറിച്ചാണ് താരപുത്രി വെളിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ ; അന്ന് സഹോദരന് ഇബ്രാഹീം തീരെ ചെറുതായിരുന്നു. "അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി.ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് താന്‍ വീണ്ടും റോഡില്‍ നൃത്തം തുടരുകയും ചെയ്തു. അല്പം സമയം കഴിഞ്ഞ് അമ്മ അമൃതയും അച്ഛന് സെയ്ഫും കടയില്‍ നിന്ന് തിരികെ വന്നു. നടന്ന സംഭവങ്ങള്‍ താന്‍ അവരോട് പറയുകയും ചെയ്തു. അന്ന് അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ തനിക്ക് പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ അഭിമുഖത്തില്‍ പറയുന്നു. അമൃത സിംഗുമായുള്ള വിവാഹ…