തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള നടൻമാർ ഇവർ .. ഫോർബ്‌സ് ലിസ്റ്റിൽ മുൻപന്തിയിൽ മലയാളത്തിന്റെ സൂപ്പർ താരവും..

തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള നടൻമാർ ഇവർ .. ഫോർബ്‌സ് ലിസ്റ്റിൽ മുൻപന്തിയിൽ മലയാളത്തിന്റെ സൂപ്പർ താരവും..

Blog
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽവരുമാനം ഉണ്ടാക്കിയ 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റ് ഫോർബ്‌സ് പുറത്തു വിട്ടിരുന്നു. അതിൽ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ വരുമാനം 2019 ഇൽ ഉണ്ടാക്കിയവരുടെ ഫോർബ്‌സ് ലിസ്റ്റിൽ ഒൻപതു പേരാണ് ഉള്ളത്. അതിൽ മുന്നിൽ നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് ആണെങ്കിൽ രണ്ടാമത് എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹൻലാൽ ആണ്. പിന്നീട് ആ ലിസ്റ്റിൽ ഇടം നേടിയ മറ്റു ഏഴു പേർ യഥാക്രമം തല അജിത്, പ്രഭാസ്, മഹേഷ് ബാബു, കമൽ ഹാസൻ, മമ്മൂട്ടി, ധനുഷ്, ദളപതി വിജയ് എന്നിവരാണ്. നൂറു കോടി രൂപയുടെ വരുമാനം നേടിയാണ് ആ ലിസ്റ്റിൽ രജനികാന്ത് ഒന്നാമത് എത്തിയത്. പേട്ട എന്ന ചിത്രത്തിന്റെ വൻ വിജയമാണ് രജനികാന്തിനെ തുണച്ചത് എങ്കിൽ രണ്ടാമത് എത്തിയ മോഹൻലാലിനെ ശ്കതനാക്കിയത് ലൂസിഫർ എന്ന ചിത്രം നേടിയ അസാമാന്യ വിജയവും ഒപ്പം ഇട്ടിമാണി എന്ന ചിത്രം നേടിയ സാമ്പത്തിക വിജയവുമാണ്. അറുപതിനാലര കോടി രൂപയാണ് കഴിഞ്ഞ വർഷം മോഹൻലാൽ നേടിയ വരുമാനം. നൂറു പേരുടെ ലിസ്റ്റിൽ രജനികാന്ത് പതിമൂന്നാം സ്ഥാനത്തും മോഹൻലാൽ ഇരുപത്തിയേഴാം സ്ഥാനത്തുമാണ്. ഒരു മലയാളി സെലിബ്രിറ്റി ഈ ലിസ്റ്റിൽ നേടുന്ന എക്കാലത്തേയും ഉയർന്ന സ്ഥാനമാണ് മോഹൻലാൽ നേടിയെടുത്തിരിക്കുന്നതു 2017 ലെ…
Read More
‘ആടുജീവിതം’ ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി

‘ആടുജീവിതം’ ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി

Blog
കൊവിഡിനിടയിൽ ജോർ​ദ്ദാനിൽ ചിത്രീകരണം പൂർത്തിയാക്കി തിരികെ എത്തിയ 'ആടുജീവിതം' ടീം ഇനി അൾജീരിയയിലേയ്ക്ക്. അൾജീരിയയിലെ സഹാറ മരുഭൂമിയിലാണ് അടുത്ത ഷെഡ്യൂൾ നടക്കേണ്ടത്. നാൽപത് ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കാനുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി പറഞ്ഞു. പലയിടത്തും അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഉടൻ ചിത്രീകരണം തുടങ്ങുക ബുദ്ധിമുട്ടാണെന്നും ബ്ലെസ്സി പറയുന്നു. 'രണ്ട് ആളുകൾ തമ്മിലുള്ള സംഭാഷണമല്ല ആടുജീവിതം. എഴുത്തിൽ അത് വിവരിക്കാൻ എളുപ്പമാണ്, പക്ഷേ സ്‌ക്രീനിൽ കൊണ്ടുവരിക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ സിനിമയിൽ കഥ പറയുന്ന രീതി നോവനിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ, അറബി അറബിയിൽ നജീബിനെ ശാസിക്കുമ്പോൾ പോലും വായനക്കാരൻ അത് മലയാളത്തിൽ വായിക്കുകയും എളുപ്പം മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഭാഷ നജീബിനെ എത്രത്തോളം വിഷമിപ്പിക്കുന്നുവെന്ന് പുസ്തകം പറയുന്നില്ല. എന്നാൽ സിനിമയിൽ, ഞങ്ങളത് വ്യക്തമായിത്തന്നെ പറയണം. ഒരു സാഹിത്യസൃഷ്ടിയിൽ, വായനക്കാരൻ എഴുത്തുകാരനൊപ്പം സഞ്ചരിക്കുന്നു, പക്ഷേ ഒരു സിനിമയിൽ, പ്രേക്ഷകർക്ക് മുഴുവൻ കാര്യങ്ങളും സ്‌ക്രീനിൽ കാണാനും യുക്തിയെ ചോദ്യം ചെയ്യാനും കഴിയും.' അതിനാൽ, മൂന്ന് വർഷത്തിനുള്ളിൽ ഒരു കഥാപാത്രത്തിന് സംഭവിക്കുന്ന ശാരീരിക പരിവർത്തനം ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഞങ്ങൾ കാണിക്കേണ്ടതുണ്ടെന്നും ബ്ലെസ്സി പറഞ്ഞിരുന്നു. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒമാനി താരം ക്വാറന്റൈനിലായതും ജോർദാനിൽ ലോക്ക് ഡൗൺ കർശനമായതും…
Read More
ടോവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് : താരത്തിന് ഉഷ്മള വരവേൽപ്പ് നൽകി അഭിനേതാക്കളും അണിയറപ്രവർത്തകരും…!!!

ടോവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് : താരത്തിന് ഉഷ്മള വരവേൽപ്പ് നൽകി അഭിനേതാക്കളും അണിയറപ്രവർത്തകരും…!!!

Blog
ലൊക്കേഷനിൽ വച്ച് ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് തിരിച്ചെത്തി. വിശ്രമത്തിന് ശേഷം ‘കാണെക്കാണ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ടൊവിനോ എത്തിയിരിക്കുന്നത്. ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയ താരത്തിന് കേക്ക് മുറിച്ച് മധുരം നൽകി ഉഷ്മളമായ വരവേൽപ്പാണ് സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും നൽകിയത്. കള സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ടോവിനോയ്ക്ക് പരിക്കേറ്റത്. അപകടത്തിന് പിന്നാലെയുണ്ടായ കടുത്ത വയറുവേദനയെ തുടർന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് താരത്തിന് വയറുവേദന വന്നത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു താരം. കാണെക്കാണെയിൽ ടോവിനോയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്.പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റർ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read More
അയ്യപ്പനും കോശിയും തെലുങ്കിലേക്ക്: കോശിയാവാൻ പ്രതിഫലം പോലും വാങ്ങാതെ യുവനടൻ : ചിത്രത്തിൽ സായ് പല്ലവി നായികയായി എത്തും…!!!

അയ്യപ്പനും കോശിയും തെലുങ്കിലേക്ക്: കോശിയാവാൻ പ്രതിഫലം പോലും വാങ്ങാതെ യുവനടൻ : ചിത്രത്തിൽ സായ് പല്ലവി നായികയായി എത്തും…!!!

Blog
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുനന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മലയാളത്തിൽ വിജയം നേടിയ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇവയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ അയ്യപ്പനും കോശിയിലും തെലുങ്കിൽ യുവതാരം നിതിൻ അഭിനയിക്കുന്നതായാണ് പുതിയ വാർത്തകൾ. പൃഥ്വിരാജിന്റെ വേഷത്തിലായിരിക്കും നിതിൻ എത്തുക. പവൻ കല്യാണിന്റെ കടുത്ത ആരാധകനായ നിതിൻ പ്രതിഫലം പോലും വാങ്ങിക്കാതെയാണ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. സായ് പല്ലവിയായിരിക്കും ചിത്രത്തിൽ നായികയായി എത്തുക. സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. അതുകൊണ്ട് തന്നെ ചിത്രം മറ്റ് ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്.രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാൻ സമീപിച്ചെങ്കിലും അത് നടക്കാതെ വരികെയായിരുന്നു. എന്തായാലും അയ്യപ്പനും കോശിയുടെയും തെലുങ്കിൽ മികച്ച താരങ്ങൾ ഉണ്ടാകുമെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള വാർത്തയാണ്.
Read More
സൗഹൃദത്തിന്റെ ‘കൊട്ടക’; പ്രേക്ഷക ഹൃദയം കവര്‍ന്ന മലയാളത്തിലെ 10 സിനിമകള്‍

സൗഹൃദത്തിന്റെ ‘കൊട്ടക’; പ്രേക്ഷക ഹൃദയം കവര്‍ന്ന മലയാളത്തിലെ 10 സിനിമകള്‍

Blog
സൗഹൃദത്തിന്‍റെ കുളിരുമായി എത്തി പ്രേക്ഷക മനസുകളിലെ സ്വീകരണ മുറിയില്‍ കസേര വലിച്ചിട്ടിരിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. 1980കള്‍ മുതലാണ് മലയാള തിരശീലയില്‍ ശക്തമായ സൗഹൃദങ്ങള്‍ മുഖ്യ കഥാതന്തുവായി എത്താന്‍ തുടങ്ങിയത്. തീവ്ര സൗഹൃദം പറഞ്ഞ മലയാള സിനിമകളുടെ നീണ്ട നിരയില്‍ കുറച്ച്‌ സിനിമകളാണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. സൗഹൃദവും തമാശയും ഇടകലര്‍ന്ന എണ്‍പതുകള്‍ക്ക് ശേഷമുള്ള സിനിമകളിലേക്കൊരു എത്തിനോട്ടമാണ് ഇവിടെ. 1.നാടോടിക്കാറ്റ്🍁 മലയാളികളുടെ പ്രീയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ നാടോടിക്കാറ്റിന് പ്രത്യേകമായൊരിടമുണ്ട്. സത്യന്‍ അന്തിക്കാട്,മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന നാടോടിക്കാറ്റ് മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ എന്നും മുന്‍പന്തിയിലാണ്. 1987-ല്‍ പുറത്തിറങ്ങിയ ചിത്രം ദാസന്റെയും വിജയന്റെയും സൗഹൃദത്തിലൂന്നിയുള്ള കഥയാണ് പറയുന്നത്. ദാസനായി മോഹന്‍ ലാലും വിജയനായി ശ്രീനിവാസനും എത്തിയപ്പോള്‍ സൗഹൃദത്തിന്റെ ഹൃദയ സ്പര്‍ശിയായ ഓരേട് പിറന്നു. ഇവരുടെ സൗഹൃദ ബന്ധം പലപ്പോഴും പിരിമുറുക്കം നിറഞ്ഞതാണ്. താന്‍ അല്പസ്വല്പം കാണാന്‍ ചന്തമുള്ളവനും ബി.കോം. ബിരുദധാരിയുമായതിനാല്‍ ദാസന്‍ സ്വയം പുലര്‍ത്തുന്ന മേല്‍കൈ വിജയനെ പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നത് ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. 2.ഇന്‍ ഹരിഹര്‍ നഗര്‍🍁 1990ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. സൗഹൃദ സിനിമകളില്‍ മലയാളികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രമാണിത്. മുകേഷ്,സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്നിവര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. മഹാദേവനായി മുകേഷും, ഗോവിന്ദന്‍ കുട്ടിയായി സിദ്ദിഖും, അപ്പുക്കുട്ടനായി ജഗദീഷും,…
Read More
ലാലേട്ടന്റെ പ്രണയനഷ്ടങ്ങൾ

ലാലേട്ടന്റെ പ്രണയനഷ്ടങ്ങൾ

Blog
മലയാളത്തിലെ എന്നല്ല ലോക സിനിമയുടെ മുഴുവൻ ചരിത്രം എടുത്ത് പരിശോധിച്ചാലും ലാലേട്ടന്റെ കഥാപാത്രങ്ങളോളം പ്രണയ നഷ്ടം സംഭവിച്ച മറ്റാരെയെങ്കിലും ഉണ്ടോയെന്ന് സംശയമാണ്…മരണം, വില്ലൻ,വിധി, ജീവിത സാഹചര്യങ്ങൾ, സൈക്കോ പ്രിയദർശൻ അങ്ങനെ പ്രണയ സാഫല്യത്തിന് വിലങ്ങു തടിയായ എന്തെല്ലാം കാരണങ്ങൾ…ലാലേട്ടന്റെ പല പടങ്ങളും ടിവിയിൽ വരുമ്പോൾ ആസ്വദിച്ച് കണ്ടിട്ട് ക്ലൈമാക്സ് ആകുമ്പോഴേക്കും ടിവി ഓഫ്‌ ചെയ്യുന്നവരും കുറവല്ല…നല്ല കനമുള്ള പാറക്കല്ല് എടുത്ത് നമ്മുടെ നെഞ്ചിലേക്ക് ഇട്ട് തന്ന ലാലേട്ടന്റെ പ്രണയ നഷ്ട്ടങ്ങളിലേക്ക് ഒരെത്തി നോട്ടം…. പരാമർശിച്ച സിനിമകൾ കാണാത്ത മലയാളികളുണ്ടോ എന്ന് സംശയമാണ്.. എന്നാലും കട്ട ചുവപ്പ് സ്പോയ്ലർ അലേർട്ട് 🚫🚫🚫 പക്ഷെ ബാലചന്ദ്രനും നന്ദിനിയും പക്ഷെ ബാലചന്ദ്രനും നന്ദിനിയും♥️ മറ്റൊന്നിന് വേണ്ടിയും സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടെന്ന് വെക്കരുത്..അഥവാ വേണ്ടെന്ന് വെച്ചാലും അതിനെ കുറിച്ചുള്ള നേരിയ ഓർമ്മ പോലും മനസ്സിൽ അവശേഷിപ്പിക്കാൻ പാടില്ല…ബാലചന്ദ്രനും നന്ദിനിയും പഠിപ്പിച്ച പാഠം… ഇരു വീട്ടുകാരും ചെറുപ്പം മുതലേ കൊടുത്ത ലേണേഴ്‌സ് ലൈസൻസ് കൈവശം വെച്ച് പ്രണയിച്ചവർ…'പക്ഷെ' കുന്നോളം കണ്ട് കൂട്ടിയ സ്വപ്ങ്ങളെല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടാനായിരുന്നു വിധി…നന്ദിനിയുടെ കൂടി നിർബന്ധത്തിന് വഴങ്ങി സാമ്പത്തിക ഭദ്രതയില്ലാത്ത സ്വന്തം കുടുംബത്തിന് വേണ്ടി സ്വയം ബലിമൃഗമായി ബാലൻ മറ്റൊരു വിവാഹം കഴിച്ചു…ദുരന്ത ദാമ്പത്യത്തിന്റെ 10 വർഷങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് കടന്ന് പോയത്…അവസാനം ക്ഷമയുടെ…
Read More
ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള നായകനായി മാറിയിരിക്കുന്ന വിജയ് എന്ന താരത്തിന്റെ സിനിമാജീവിതത്തിലെ 7 ഘട്ടങ്ങൾ

ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള നായകനായി മാറിയിരിക്കുന്ന വിജയ് എന്ന താരത്തിന്റെ സിനിമാജീവിതത്തിലെ 7 ഘട്ടങ്ങൾ

Blog
1) നാളയ തീർപ്പ് മുതൽ കോയമ്പത്തൂർ മാപ്പിള വരെ (അരങ്ങേറ്റം ) രജിനികാന്തും കമൽ ഹാസ്സനും ഭരിക്കുന്ന തമിഴ് സിനിമയിൽ വിജയ്കാന്ത്, ശരത് കുമാർ, ഭാഗ്യരാജ, പ്രഭു തുടങ്ങീ താരങ്ങൾ മുൻ നിരയിൽ നിൽക്കുന്ന സമയം എസ്.എ ചന്ദ്രശേഖർ എന്ന സംവിധായകന്റെ മകനായി അച്ഛന്റെ തന്നെ നാളയ തീർപ്പ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആ സിനിമ പരാജയമായി മാറി. വീണ്ടും കോയമ്പത്തൂർ മാപ്പിള വരെ 8 സിനിമകൾ എടുത്തു. അതിൽ റസികൻ, ചന്ദ്രലേഖ തുടങ്ങീ സിനിമകൾ ഒഴിച്ചു നിർത്തിയാൽ എല്ലാം ഫ്ലോപ്പ് സിനിമകൾ ആയിരുന്നു. ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും മാത്രമായിരുന്നു ഏറ്റുവാങ്ങിയത് . 2) പൂവെ ഉനക്കാഗ മുതൽ കണ്ണുക്കുൽ നിലവ് വരെ (സ്വന്തമായി ഒരു പേര് ഉണ്ടാക്കിയ കാലം ) വിജയ് എന്ന നടന്റെ കരിയറിലെ വഴിതിരിവായിരുന്നു പൂവെ ഉനക്കാഗ എന്ന സിനിമ. കരിയറിലെ ആദ്യ ബ്ലോക്ക്‌ബസ്റ്റർ സിനിമയായിരുന്നു അത്. അച്ഛന്റെ സിനിമകളിൽ വിപരീതമായി ഫാമിലി, റൊമാൻസ്, സെന്റിമെന്റ്സ് എല്ലാം ഉൾക്കൊണ്ട ഒരു സിനിമയായിരുന്നു അത്. ആ കാലഘട്ടത്തിൽ കാതലുക്ക് മരിയാതൈ, തുള്ളാത്ത മനമും തുള്ളും, ലവ് ടുഡേ തുടങ്ങീ ബ്ലോക്ക്‌ബസ്റ്റർ സിനിമകൾ ഓരോ ഇടവേളകളിൽ കൊടുത്തു. ഇതിനു പുറമേ വന്സ്മോർ, നേർക്ക് നേർ, പ്രിയമുടൻ, മിൻസാര കണ്ണാ നിനൈതാൻ…
Read More
സങ്കട’കാലം അതിജയിക്കാൻ മോഹൻലാലും സംഘവും; ദൃശ്യം 2 പിറക്കുന്നതിങ്ങനെ !!

സങ്കട’കാലം അതിജയിക്കാൻ മോഹൻലാലും സംഘവും; ദൃശ്യം 2 പിറക്കുന്നതിങ്ങനെ !!

Blog
സിനിമയില്ലാതിരുന്ന ആറുമാസക്കാലത്തെ അപ്രതീക്ഷിത അവധിയില്‍നിന്ന് വീണ്ടും തിരക്കിന്റെ ലോകത്താണ് നടന്‍ മോഹന്‍ലാല്‍. ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാംഭാഗം തൊടുപുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഏഴുവര്‍ഷത്തെ ഇടവേളയില്‍ ഒരുങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാംഭാഗം കര്‍ശനമായ കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചാണ് ചിത്രീകരിക്കുന്നത്. തൊടുപുഴയിലെ അതേ സെറ്റ്. ആദ്യഭാഗത്തില്‍ ജോര്‍ജുകുട്ടി പറഞ്ഞതും പ്രവര്‍ത്തിച്ചതും അവസാനിച്ചിടത്തുനിന്ന് മോഹന്‍ലാല്‍ വീണ്ടും ആ കഥാപാത്രമാവുകയാണ്. യുദ്ധകാല സന്നാഹങ്ങളൊരുക്കിയാണ് ചിത്രീകരണം. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവര്‍ മുഴുവന്‍ ക്വാറന്റീനിലാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് താരങ്ങളുടെ മേക്കപ്പ് പോലും. പിപിഇ കിറ്റ് ധരിച്ച മേക്കപ് മാനും മലയാള സിനിമ ചരിത്രത്തിലെ ദൃശ്യമാകും. കഥാപാത്രവും പരിസരവുമെല്ലാം കോവിഡിനോട് പൊരുത്തപ്പെട്ട് നീങ്ങുമ്പോള്‍ സിനിമാചരിത്രത്തിലെ ഏറ്റവും സങ്കടകരമായ കാലഘട്ടമാണിതെന്ന് പറയുന്നു മോഹന്‍ലാല്‍. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി ഷൂട്ടിങിന്റെ ഭാഗമായവരല്ലാതെ ആര്‍ക്കും സെറ്റിലേക്ക് പ്രവേശനമില്ല. തൊടുപുഴയിലെ സെറ്റില്‍ ഭക്ഷണമൊരുക്കുന്നതില്‍ പോലും വലിയ കരുതലാണ്. പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയാണ് കോവിഡ് കാല ഷൂട്ടിങിന് ദിവസേന ഭക്ഷണം ഒരുക്കുന്നത്. സിനിമാമേഖലയുടെ പഴയനിലയിലേക്കുള്ള തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നിരിക്കെ അതിനായി ഒരുങ്ങിയിരിക്കുയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. നവംബര്‍ 14നാണ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ് അവസാനിക്കുക. ആദ്യഭാഗത്തിലെ നടീനടന്മാരില്‍ ചിലര്‍ രണ്ടാം ഭാഗത്തിലില്ല. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍തന്നെ നിര്‍മിക്കുന്ന രണ്ടാംഭാഗത്തില്‍ മുരളീ ഗോപി ഉള്‍പ്പടെ പുതിയ കൂട്ടിചേര്‍ക്കലുകളുമുണ്ട്.
Read More
അഞ്ചാം പാതിരാ’യ്ക്കു ശേഷം വീണ്ടും ത്രില്ലറുമായി കുഞ്ചാക്കോ ബോബന്‍; ‘നിഴലി’ല്‍ നായിക നയന്‍താര

അഞ്ചാം പാതിരാ’യ്ക്കു ശേഷം വീണ്ടും ത്രില്ലറുമായി കുഞ്ചാക്കോ ബോബന്‍; ‘നിഴലി’ല്‍ നായിക നയന്‍താര

Blog
കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'. ഇപ്പോഴിതാ മറ്റൊരു ത്രില്ലര്‍ ചിത്രവും ചാക്കോച്ചന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. നയന്‍താരയാണ് ഇതില്‍ നായികയെന്ന പ്രത്യേകതയുമുണ്ട്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. എറണാകുളം പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന് കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ചിത്രീകരണവുമുണ്ട്.
Read More
മാജിക്കൽ റിയലിസത്തിൽ കൂട്ടു കൂടി സിനിമയിലെ നവപ്രതിഭകൾ

മാജിക്കൽ റിയലിസത്തിൽ കൂട്ടു കൂടി സിനിമയിലെ നവപ്രതിഭകൾ

Blog
ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്നു നിർമിക്കുന്ന ഈ ചിത്രം സാദാരണ ഒരു നവാഗത സംവിധായകന്മാരുടെ പാതയിൽ നിന്നും വിഭിന്നമായി സിനിമ കാഴ്ചകൾ ക്കപ്പുറം ആഴത്തിൽ ചർച്ച ചെയ്യാൻ സാധ്യതകൾ ഉള്ള ഒരു സമകാലിക പ്രേമേയത്തെ  ഉൾകൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ അബി അബ്ബാസ് ഒരുക്കുന്നത് മാജിക്കൽ റിയലിസം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിലും സമകാലീന മായി നടന്ന ചില റിയൽ ഇൻസിഡന്റസ് സംഭവങ്ങൾ കൂടെ ചേർത്തു ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കരയ്ക്ക് അടിഞ്ഞ ഒരു കപ്പലും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ആണ്  ചിത്രത്തിന്റെ ഇതിവൃത്തം ഇതിന്റെ കഥയുടെ വ്യത്യസ്ത കൊണ്ടു തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിന് ഉണ്ട്,ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ കൊപ്പം മൈ സാന്റാ എന്ന ചിത്രത്തിന് ശേഷം മനസ്വി  കൊട്ടാച്ചി മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നു ഡാവിഞ്ചി, രനാവ് രവി, ഫോറൻസിക് ഫെയിം ഹാതിം,സുദർശനഅനൂപ്, തുടങ്ങിയവർ വേഷമിടുന്നു . ഫാന്റസിയും റിയലിസ്റ്റിക് ഡ്രാമയും ചേരുന്ന ഈ ചിത്രത്തിൽ അയാൻ എന്ന പൂവൻ കോഴിയും കഥാപത്രമാകുന്നു സംഭാഷണം ഒരുക്കിയിരിക്കുന്നത് സംവിധായകനും യുവ കഥാ കൃത്തുക്കളിൽ ശ്രദ്ധേയനായ കെ പ്രദീപും ചേർന്നാണ്.ഹോളിവുഡ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന  ഫിലിപ്പ് ആർ സുന്ദർ…
Read More