ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും ലോകോത്തര സ്പിന്നറുമായ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന ചിത്രത്തിൽ മുരളീധരനായി വിജയ് സേതുപതി.
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും ലോകോത്തര സ്പിന്നറുമായ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന ചിത്രത്തിൽ മുരളീധരനായി വിജയ് സേതുപതി. മലയാളി താരം രജിഷ വിജയനാവും നായിക, ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തെ ആദ്യ ബൗളറാണ് മുത്തയ്യ മുരളീധരൻ എന്നതിനാലാണ് ചിത്രത്തിന് ആ പേര് നൽകിയത്. എം.എസ്. ത്രിപതി സംവിധാനം ചെയ്യുന്ന 800 നിർമിക്കുന്നത് തെലുഗു താരം റാണ ദഗ്ഗുബട്ടിയുടെ സുരേഷ് പ്രൊഡക്ഷൻസും ധാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്. തമിഴിന് പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. സാം സി.എസ് ആണ് സംഗീതം. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. 1972 ൽ ശ്രീലങ്കയിലെ കാൻഡിയിലാണ് മുത്തയ്യ മുരളീധരൻ ജനിച്ചത്. അദ്ദേഹം 133 ടെസ്റ്റ് മത്സരങ്ങളിലും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. റെക്കോഡുകൾക്കം പ്രശസ്തിക്കുമൊപ്പം നിരവധി വിവാദങ്ങളും മുരളീധരന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുന്നതാവും 800. ചിത്രത്തിന് 800 എന്ന പേരിൽ കവിഞ്ഞ് മറ്റെന്താണ് അർത്ഥവത്താവുന്നത്.. കൊളംബോയിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് മാച്ച് ,രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് തികയ്ക്കാൻ മുത്തയ്യക്ക് വേണ്ടത് വെറും എട്ട് വിക്കറ്റ്. സ്പിന്നിനെതിരെ കളിക്കുന്നതിൽ എക്കാലവും മികവു കാട്ടുന്ന ഇന്ത്യയാണ് എതിരാളികളെന്നിരിക്കെ, പരമ്പരയിലെ ആദ്യ ടെസ്റ്റിൽത്തന്നെ ഈ നേട്ടം സ്വന്തമാക്കുമെന്ന്…