‘മീസാൻ’  മാർച്ച്‌ 12 ന്  തിയറ്ററുകളിൽ..

‘മീസാൻ’ മാർച്ച്‌ 12 ന് തിയറ്ററുകളിൽ..

Blog
മലയാളത്തിൽ 'തുലാസ്സ്' എന്നർത്ഥം വരുന്ന മീസാൻ നവാഗതനായ ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്യുന്നു.ഒപ്പം, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫോർ മ്യൂസിക്സിന്റെ സംഗീതത്തിൽ ഒരുക്കുന്ന ചിത്രമാണ് മീസാൻ. നിയാസ് മെക്കാസ്‌റിയൽ‌, മാമുക്കോയ, കോട്ടയം നസീർ, മജീദ്, ചെമ്പിൽ അശോകൻ, അഞ്ജലി നായർ, അഞ്ജന മേനോൻ, ബേബി മീനാക്ഷി, മൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ ജബ്ബാർ ചെമ്മാടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സാം വർഷേ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് എസ്‌ വി ചെറിയാനാണ്ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. ശശി പരപ്പനങ്ങാടി തിരക്കഥ, സംഭാഷണമെഴുതുന്നു.High Hopes Film Factory ചിത്രം തീയേറ്ററുകളിലെത്തിക്കുന്നു. https://youtu.be/LRTJApHPkeM
Read More
ജോജു ജോർജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ ഒരുങ്ങുന്നു

ജോജു ജോർജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ ഒരുങ്ങുന്നു

Blog
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ റിലീസാണ്.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട്…
Read More
ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

Blog
മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ക്യാമറയ്ക്ക് പിറകിലേക്ക് ഒതുങ്ങി ആക്ഷനും കട്ടും പറയും. മറ്റാരുമല്ല സാക്ഷാല്‍ മോഹന്‍ലാല്‍. ബറോസിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 24 ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കും. ആദ്യ ലൊക്കേഷന്‍ ബ്രണ്ടണ്‍ ബോട്ട് യാര്‍ഡാണ്. 15 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജിനോടൊപ്പം ഷെയ്‌ല മാക്ഫ്രീയും ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല. അദ്ദേഹം പൂര്‍ണ്ണമായും ക്യാമറയ്ക്ക് പിറകിലായിരിക്കും.രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ 7 ന് ഗോവയില്‍ തുടങ്ങത്തക്കവിധമാണ് പ്ലാന്‍ ചെയ്യുന്നത്. അവിടെ 40 ദിവസത്തെ വര്‍ക്കുണ്ട്. ഗോവ ഷെഡ്യൂളില്‍ ലാലും വിദേശ താരങ്ങളും പങ്കെടുക്കുന്ന വലിയ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. ഗോവന്‍ ഷെഡ്യൂളിന് പിറകെ കേരളത്തിലേയ്ക്ക് തിരിച്ചെത്തും. ഷെഡ്യൂള്‍ ബ്രേക്ക് ഇല്ലാതെയാണ് ബറോസ് പൂര്‍ത്തിയാക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ നാലാം തീയതിവരെ ദീര്‍ഘമായ ചര്‍ച്ചകളാണ് എറണാകുളത്തുള്ള നവോദയ സ്റ്റുഡിയോയില്‍ നടന്നത്. ചര്‍ച്ചയില്‍ മോഹന്‍ലാലിനെ കൂടാതെ തിരക്കഥാകൃത്ത് ജിജോ, ക്യാമറാമാന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, കലാസംവിധായകന്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ടെക്‌നീഷ്യന്‍മാരും താരങ്ങളും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. https://youtu.be/pOKKrVpDVrw
Read More
വൈറലായി സുരേഷ് ഗോപിയുടെ ‘പാപ്പൻ’ ലുക്ക്

വൈറലായി സുരേഷ് ഗോപിയുടെ ‘പാപ്പൻ’ ലുക്ക്

Blog
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'പാപ്പന്‍' ചിത്രീകരണം തുടങ്ങി. നായക കഥാപാത്രമായ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ലുക്ക് സുരേഷ് ഗോപി പുറത്തുവിട്ടു. രണ്ട് കാലങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി. പാല,ഈരാറ്റുപേട്ട, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറാണ് ചിത്രം. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സണ്ണിവെയിൻ, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആർ.ജെ. ഷാന്റേതാണ്. സിനിമയുടെ…
Read More
ജല്ലിക്കെട്ട് പ്രമേയമായൊരുങ്ങുന്ന തമിഴ് ചിത്രത്തിൽ നായകനായി അപ്പനി ശരത്

ജല്ലിക്കെട്ട് പ്രമേയമായൊരുങ്ങുന്ന തമിഴ് ചിത്രത്തിൽ നായകനായി അപ്പനി ശരത്

Blog
"മിഷന്‍-സി' എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ മലയാളത്തിലെ യുവ നടന്‍ അപ്പാനി ശരത് നായകനാവുന്നു.തമിഴ്‌നാട്ടിലെ ഏറെ പേരുകെേട്ട ജല്ലിക്കെട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഡോ: ജയറാം ശിവറാം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്നു. മണ്ണും മനുഷ്യനും മൃഗങ്ങളും ആചാരങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിൻ്റെ കഥ ജല്ലിക്കെട്ട് എന്ന കാർഷിക ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുകയാണ് സിനിമയിലെന്ന് സംവിധായകൻ പറയുന്നു. "വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്‌നാടും തമിഴ് സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്‌കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍…
Read More
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്ക്

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്ക്

Blog
മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ 'വേഫെറർ ഫിലിംസ്' വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടി', ബോബി - സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ശറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയറ്ററുകളിൽ എത്തിക്കുന്നത്. https://youtu.be/pOKKrVpDVrw
Read More
ഷൂട്ടിംഗിനിടെ ഫഹദിന് പരിക്ക്..

ഷൂട്ടിംഗിനിടെ ഫഹദിന് പരിക്ക്..

Blog
മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീണ് ഫഹദ് ഫാസിലിന് പരിക്ക് പറ്റി. മൂക്കിലാണ് ചെറിയ പൊട്ടലേറ്റത്. പരിക്ക് സാരമുള്ളതല്ല.മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മ്മാതാവ്.ഇന്നലെയായിരുന്നു അപകടം. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഫാളിംഗ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. മൂക്ക് പൊട്ടി ചോര വാര്‍ന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും കണ്ടില്ല. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു.ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. https://youtu.be/pOKKrVpDVrw
Read More
പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Blog
പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 19 ന് OTT പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ റിലീസ് ചിത്രം ചെയ്യും. https://youtu.be/pOKKrVpDVrw യു എ ഇയില്‍ നാല് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച യൂസുഫ് എന്ന അറുപതുകാരന്‍ അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കുന്ന ദേര ഡയറീസ് കണ്ടുമടുത്ത പ്രവാസത്തിന്റേയും ഗള്‍ഫിന്റേയും കഥകളെ കുടഞ്ഞുമാറ്റുകയാണ്. സൂപ്പര്‍ താരം വിജയ് സേതുപതി നിര്‍മിച്ച 'മേര്‍ക്കു തൊടര്‍ച്ചി മലൈ' എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം മലയാളത്തില്‍ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദേര ഡയറീസ്. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ മുഴുനീള കഥാപാത്രമാണ് ദേര ഡയറീസിലെ യൂസുഫ്. അബുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്ന ഷാലു റഹീമാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു എടക്കാട് ബറ്റാലിയന്‍, ലൂക്ക, മറഡോണ, ഒറ്റക്കൊരു കാമുകന്‍, കളി തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ദുബൈയിലെ ഹിറ്റ് എഫ് എം 96.7 ആര്‍ ജെ അര്‍ഫാസ് ഇഖ്ബാല്‍ ദേര…
Read More
മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ ; ‘നദികളിലെയ് നീരാടും സൂരിയ’നുമായി ഗൗതം മേനോൻ

മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ ; ‘നദികളിലെയ് നീരാടും സൂരിയ’നുമായി ഗൗതം മേനോൻ

Blog
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ സിമ്പു ചിത്രത്തിന്റെ പേരിട്ടു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എ.ആർ റഹ്മാനാണ് സംഗീതം പകരുന്നത് . മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' വൻവിജയമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോന്റെയും സിമ്പുവിന്റെയും കരിയറിലെ പൊന്തൂവലുകളിൽ ഒന്നാണ്. പിന്നീട് 2016 ൽ 'അച്ചം യെൻപത് മദമയെടാ' എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. അതെ സമയം വിണ്ണൈ താണ്ടി വരുവായോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ പുതിയ സിനിമയെന്ന് ആരാധകർ സംശയിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗണില്‍ ഗൗതം മേനോന്‍ ഒരുക്കിയ 'കാര്‍ത്തി ഡയല്‍ സെയ്ത എന്‍' എന്ന ഷോര്‍ട്ട് ഫിലിം തന്നെയാണ് ഈ അഭ്യൂഹള്‍ക്ക് കാരണവും. എന്നാൽ വിടിവി രണ്ടാം ഭാഗമാണോ പുതിയ തിരക്കഥയിലുള്ള സിനിമയാണോ ചിമ്പുവിനൊപ്പമുള്ളതെന്നും ഗൗതം മേനോൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ലോക്ഡൗൺ കാലത്ത് 'വിണ്ണൈതാണ്ടി വരുവായ' ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ 'കാർത്തിക്…
Read More
തീയറ്റർ കളക്ഷൻ കുറവ്; ഇന്ന് റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവച്ചു

തീയറ്റർ കളക്ഷൻ കുറവ്; ഇന്ന് റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവച്ചു

Blog
ഇന്ന് റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകൾ മാറ്റിവച്ചത്. സെക്കൻഡ് ഷോ ഇല്ലാത്തത് തീയറ്റർ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ സർക്കാരിനു കത്ത് നൽകി. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാർച്ച് 31 വരെയാണ് നൽകിയിരുന്നത്. ഇതടക്കമുള്ള ഇളവുകൾ മാർച്ച് 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു. മരട്, വർത്തമാനം, ടോൾ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ മരടും വർത്തമാനവും കഴിഞ്ഞ ആഴ്ചയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മറ്റ് സിനിമകൾ ഇന്ന് ആയിരുന്നു റിലീസ്. മാർച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റിൻ്റെ റിലീസും അനിശ്ചിതത്വത്തിലാണ്. https://youtu.be/eebhv9RD5jg
Read More