സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”; ആഗസ്റ്റ് 12ന് റിലീസാവുന്നു

സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”; ആഗസ്റ്റ് 12ന് റിലീസാവുന്നു

series
ത്രില്ലർ സിനിമകളുടെയും സീരീസുകളുടെയും ആരാധകർക്ക് ഏറെ സന്തോഷം നൽകി "WHO- ദി അൺനോൺ" എന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസിന്റെ ഒഫീഷ്യൽ റിലീസിങ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആർ.എച്ച്4 എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ ഫൈസൽ ടി.പി നിർമ്മിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അർജുൻ അജു കരോട്ടുപാറയിൽ ആണ്. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലർ വെബ് സീരീസ് സിനിയ, തീയറ്റർ പ്ലേ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെ ആഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കും. https://youtu.be/eJcDchiGMtU സിനിമാലോകത്തെ പ്രമുഖർ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററും, ടീസറും ഇതിനോടകം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. അവിടെ ഒറ്റപെട്ടു ജീവിക്കുന്ന ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പോകുന്നതെന്ന് ടീസറിലൂടെ വ്യക്തമാവുന്നുണ്ട്. എങ്കിലും ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്. അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻറിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്. സംവിധായകൻ തന്നെ കഥയെഴുതിയ ഈ വെബ്സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധൻ അനീഷ് കുമാറാണ്. ഇതിൽ അർജുൻ, കാവ്യ, അഭി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.പി.ആർ.ഒ - പി.ശിവപ്രസാദ്
Read More
വിജയ് സേതുപതി വെബ് സീരീസില്‍. ‘ഫാമിലി മാന്‍’ ഡയറക്ടര്‍മാരുടെ പുതിയ പ്രൊജക്ടില്‍.

വിജയ് സേതുപതി വെബ് സീരീസില്‍. ‘ഫാമിലി മാന്‍’ ഡയറക്ടര്‍മാരുടെ പുതിയ പ്രൊജക്ടില്‍.

series
ഡയറക്ടര്‍മാരായ രാജ് നിധിമോരു, ഡി.കെ കൃഷ്ണ എന്നിവരെ കുറിച്ച് വിവരിക്കാന്‍ ഒറ്റ പേര് മതി. അവര്‍ സംവിധാനം ചെയ്ത 'ഫാമിലി മാന്‍'. മനോജ് ബാജ്‌പേയി, സാമന്ത അക്കിനേനി, പ്രിയാ മണി, നീരജ് മാധവ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന സീരീസ് അമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വളരെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സീരീസ് ആണ് ഫാമിലി മാന്‍. എന്നാല്‍ നിലവില്‍ ഈ സംവിധായകരുടെ പുതിയ സീരീസ് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പേരിടാത്ത സീരീസ്, ഏതു പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. സീരീസില്‍ ഷാഹിദ് കപൂര്‍, രാഷി ഖന്ന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ഷോയില്‍ വിജയ്സേതുപതിയും ജോയിന്‍ ചെയ്തിരിക്കുകയാണ്. താരത്തിന്റെ പുതിയ പകര്‍ന്നാട്ടത്തിനായി വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ കമല്‍ഹാസന്‍ നായകനാകുന്ന വിക്രം, മാമനിതന്‍, തുഗ്ലക് ദര്‍ബാര്‍, ലാഭം എന്നിങ്ങനെ ഒരു പിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. എന്നാല്‍ താരത്തെ വമ്പന്‍ പ്രതിഫലത്തിലാണ് ഈ സീരീസില്‍ എത്തിച്ചിരിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. https://youtu.be/GHga6N9BPUo
Read More