സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിൽ തന്റേതായ കയ്യൊപ്പ് പകർത്തിയ സിനിമട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ പുത്തൻ ഫോട്ടോഷൂട്ട് വെെറലാകുന്നു. കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്.വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.
ഗെറ്റ് ക്ലാപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ഒരുക്കിയത് അയനാ ഡിസൈന്‍സ് ആണ്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രഭിനാണ് നാടോടി യുവതിയെ അതിസുന്ദരിയായി ഒരുക്കിയത്.അപ് ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാൾ തനിക്ക് സന്തോഷം നൽകിയത് ആ ദിവസം മോഡലായ ആ യുവതിയുടെ സന്തോഷം കാണുന്നതിൽ ആയിരുന്നു എന്നും മഹാദേവൻ തമ്പി പങ്കുവെച്ചു.