തമിഴ് സൂപ്പര്‍ താരം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താരം. അന്താരാഷ്ട്ര പ്രോജക്റ്റ് ആയ ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. റുസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവരോടൊപ്പം അഭിനയിക്കും.ഈ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
മാര്‍ക്ക് ഗ്രീനിയുടെ അതേ പേരിലുള്ള 2009 ലെ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം ഫ്രീലാന്‍സ് കൊലപാതകനും മുന്‍ സിഐഎ ഓപ്പറേറ്റീവ് കോര്‍ട്ട് ജെന്ട്രിയെയും (ഗോസ്ലിംഗ്) ചുറ്റിപ്പറ്റിയാണ്.ഗ്രേ മാന്‍ ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ്. 2018ന് കെന്‍ സ്കോട്ട് സംവിധാനം ചെയ്ത ദി
എക്സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ഫാകിര്‍ എന്നി ചിത്രത്തിലാണ് നേരതെ ധനുഷ് അഭിനയിച്ചിരുന്നത്.