സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു.
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന് കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന് എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയന്, കോ, അനേഗന്‍, കാപ്പാന് തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന് ആണ് അവസാന ചിത്രം.
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും (1995) മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.