ദുല്‍ഖര്‍ പ്രൊഡക്ഷന്‍ കമ്ബനിയുടെ നാലാം ചിത്രവും പൂര്‍ത്തിയായി; ഷൈന്‍ ടോമും ധ്രുവും അഹാനയും മുഖ്യവേഷങ്ങളില്‍

‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി. ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നു.’ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്റെ പ്രൊഡക്ഷന്‍ കമ്ബനിയുടെ നാലാം ചിത്രവും ഷൂട്ടിങ് പൂര്‍ത്തിയാക്കി , നല്ല പിന്തുണ തന്നിരുന്ന മികച്ച ഒരു ടീമായിരുന്നുവെന്നും ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന് ഒരുപാട് നന്ദിയെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് വേഫെററിന്‍്റേതായി അണിയറയില്‍ പരോഗമിക്കുന്ന മറ്റു ചിത്രങ്ങള്‍.

കഴിഞ്ഞ അന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ ആലുവയിലും പ്രാന്ത പ്രദേശങ്ങളിലുമൊക്കെയായിട്ടായിരുന്നു ഷൂട്ടിങ്ങെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ കൊണ്ടായിരുന്നു ഷൂട്ടിങ്ങെന്നും ദുല്‍ഖര്‍ കുറിച്ചിരിക്കുന്നു. ഇന്ന് രാവിലെ നടി അഹാന കൃഷ്ണ തന്‍്റെ പുതിയ ചിത്രത്തിന്‍്റെ ഷൂട്ടിങ് പൂര്‍ത്തിയാകുകയാണെന്ന് അറിയിച്ചിരുന്നു. വലിയ സങ്കടമുണ്ടെന്നും അതേസമയം ഒരേപോലെ സന്തോഷമാണെന്നും അഹാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

https://youtu.be/2v-_Uhuqw20

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram