പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം നിര്‍വഹിക്കുന്ന ദുല്‍ഖര്‍ സല്മാന് വീണ്ടും തമിഴില്‍ നായകനാകുന്ന ‘ഹേയ് സിനാമിക’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
കോവിഡ് പ്രതിസന്ധി സിനിമാ മേഖലയെ ബാധിച്ചപ്പോള്‍ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തി വെക്കുകയുണ്ടായിരുന്നു.
അത്തരത്തില്‍ നിര്‍ത്തിവെച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിലാണ് പുനരാരംഭിച്ചത്. ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ചിത്രത്തില്‍ കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായിട്ടെത്തുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈ ആണ്. നീട്ടി വളര്‍ത്തിയ മുടിയോടുകൂടിയ ദുല്‍ഖറിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും ജിയോ സിനിമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം- പ്രീത ജയരാമന്.