മലയാള നടന് നീരജ് മാധവും ബോളിവുഡ് താരം മനോജ് വാജ്പേയിയും പ്രധാന വേഷത്തിലെത്തിയ ആമസോണ്‍ പ്രൈം ഹിന്ദി സീരിസായിരുന്നു ദി ഫാമിലിമാന്.
ഈ സീരിസില്‍ പ്രിയാമണിയും കിഷോര്‍ കുമാറുമെല്ലാം മുഖ്യവേഷത്തിലെത്തിയിരുന്നു.രണ്ടാം സീസണില്‍ തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയ നടിയായ സമന്ത അക്കിനേനിയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.Ra
രാജും കൃഷ്ണ ഡി.കെ.യും സംവിധാനം ചെയ്യുന്ന സീരീസ് ഫെബ്രുവരി 12 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും.ട്രെയിലർ ഈ മാസം 19-ന് എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സീരീസ് ലഭ്യമാകുക.