മണിര്തനത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനിലേക്ക് റഹ്മാനും. ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിശേഷം വൈറലായി മാറിയിരുന്നു.ആദ്യദിവസത്തെ ചിത്രീകരണത്തെക്കുറിചുള്ള വിശേഷങ്ങൾ പറഞ്ഞതിങ്ങനെ ..
പൊന്നിയിന്‍ സെല്‍വനില്‍ ജോയിന്‍ ചെയ്തു. റാമോജി ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.ഐശ്വര്യ റായിക്കൊപ്പമുള്ള രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഐശ്വര്യയ്ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷവാനാണ് താനെന്ന് റഹ്മാന് പറയുന്നു. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളൊന്നും പുറത്തുവിടാന്‍ കഴിയാത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും റഹ്മാന് കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കിലാണ് റഹ്മാന്.തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു താരം. അതിനിടയിലാണ് മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിൻ സെൽവനിൽ ജോയിൻ ചെയ്തത്.
തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ് ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.