മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ ; ‘നദികളിലെയ് നീരാടും സൂരിയ’നുമായി ഗൗതം മേനോൻ

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ സിമ്പു ചിത്രത്തിന്റെ പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എ.ആർ റഹ്മാനാണ് സംഗീതം പകരുന്നത് . മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സിമ്പുവിനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ വൻവിജയമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോന്റെയും സിമ്പുവിന്റെയും കരിയറിലെ പൊന്തൂവലുകളിൽ ഒന്നാണ്.

പിന്നീട് 2016 ൽ ‘അച്ചം യെൻപത് മദമയെടാ’ എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. അതെ സമയം വിണ്ണൈ താണ്ടി വരുവായോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ പുതിയ സിനിമയെന്ന് ആരാധകർ സംശയിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗണില്‍ ഗൗതം മേനോന്‍ ഒരുക്കിയ ‘കാര്‍ത്തി ഡയല്‍ സെയ്ത എന്‍’ എന്ന ഷോര്‍ട്ട് ഫിലിം തന്നെയാണ് ഈ അഭ്യൂഹള്‍ക്ക് കാരണവും. എന്നാൽ വിടിവി രണ്ടാം ഭാഗമാണോ പുതിയ തിരക്കഥയിലുള്ള സിനിമയാണോ ചിമ്പുവിനൊപ്പമുള്ളതെന്നും ഗൗതം മേനോൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ലോക്ഡൗൺ കാലത്ത് ‘വിണ്ണൈതാണ്ടി വരുവായ’ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ ‘കാർത്തിക് ഡയൽ സെയ്താ യേൻ’ എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.വിണ്ണൈത്താണ്ടി വരുവായയുടെ കഥാതുടര്‍ച്ചയായിരുന്നു ഈ ചിത്രം. വിടിവി രണ്ടാം ഭാഗത്തിന് മുന്നോടിയായി ഒരുക്കിയതാണ് ഷോര്‍ട് ഫിലിമെന്ന് ഗൗതം അന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram