‘ക്രോണിക് ബാച്ചിലര്‍’ ആയി കഴിയുന്നതിന്റെ കാരണം വ്യക്തമാക്കി ഇടവേള ബാബു

മലയാള ചലച്ചിത്രമേഖലയില്‍ ഇടവേള ബാബുവിന്റെ സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. 1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പില്‍ക്കാലത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. അഭിനയത്തെക്കാളേറെ അസംഖ്യം ചലച്ചിത്ര പ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കുന്ന താര സംഘടനയായ അമ്മയുടെ അമരക്കാരില്‍പ്രധാനി കൂടിയാണിദ്ദേഹം . അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയ താരം വിവാഹത്തെക്കുറിച്ചും മറ്റും മനസു തുറക്കുന്നു.
60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ എന്ന് നടന്‍ ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു.

‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള്‍ മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’-ഇടവേള ബാബു പറയുന്നു.അറുപതു വയസ്സ് വരെ നമുക്ക് ഒറ്റയ്ക്ക് പോവാം. ഇപ്പൊ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്ബോള്‍ വിവാഹം ചെയ്യുക എന്നാണു ഇടവേള ബാബുവിന്റെ തത്വം. അവിവാഹിതനായതിന്റെ ഗുണങ്ങളെ പറ്റി ബാബു പറഞ്ഞു തുടങ്ങുന്നു. അവിവാഹിതനായാല്‍ കുറച്ചു നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്കാണെങ്കില്‍ എട്ടു മണി കഴിഞ്ഞു വരുന്ന കോള്‍ ഭാര്യമാരുടേതാവും…

ഞാന്‍ പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ മൊത്തം നുണയാവും പറയുക. അതൊന്നുമായിരിക്കില്ല വാസ്തവം. തനിക്ക് കിടന്നാല്‍ ഉടന്‍ ഉറക്കം വരും. ഒരു ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. ഗുളിക കഴിക്കണ്ട. പലര്‍ക്കും രണ്ട് സേവിച്ചാലേ ഉറക്കം വരൂ. മറ്റൊരു കാര്യം ചെവി ഫ്രീയായിരിക്കും. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും… സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം.

https://www.youtube.com/watch?v=zkV3a63D3hE&t=8s

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram