നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍ കാമുകനും മുംബൈ സ്വദേശിയുമായ സംഗീതജ്ഞന് ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അമല പോള്‍ ഭവ്നിന്ദര് സിംഗിന് എതിരെ അമല പോള്‍ മനനഷ്ട കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഡിസംബര്‍ 22ലേക്ക് മാറ്റി.
പരമ്ബരാഗത രാജസ്ഥാനി വധുവരന്മാരുടെ വേഷത്തില്‍ നില്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഭവ്നിന്ദര് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ചര്‍ച്ചയാവുകയും അമലയുടെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു. അമല രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.കുറച്ചുനാള്‍ ഭവിനിന്ദറുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു.
2014-ല്‍ ആയിരുന്നു അമലയുടെ ആദ്യ വിവാഹം. ആദ്യ ഭര്‍ത്താവ് സംവിധായകന് എ.എല്‍ വിജയ്യില് നിന്നും 2017-ല്‍ അമല വിവാഹമോചനം നേടിയിരുന്നു. പിന്നീട് വിജയ് രണ്ടാമതും വിവാഹിതനായി.
തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ റിലീസായ അവസാനത്തെ ചിത്രം. ‘അതോ അന്ത പറവൈ പോല’, കഡാവര്‍ എന്നിവയാണ് ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍.