ഇന്‍സെപ്ഷന്‍, എക്സ്-മെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായി മാറിയ നടിയാണ് ഹോളിവുഡ് താരം എലിയട്ട് പേജ് ( എലെന്‍ പേജ്). സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം തന്റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
സുഹൃത്തുക്കളെ, ഞാനൊരു ട്രാന്‍സാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. എന്റെ എലിയറ്റ് എന്നാണ്. അവന്‍, അവര്‍ എന്നാണ് ഇനി എന്നെ വിളിക്കേണ്ടത്. ഇത് എഴുതാന്‍ കഴിഞ്ഞതിലും ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നതിലും ഞാന്‍ ഭാഗ്യവതിയാണ്. ഇങ്ങനെ എഴുതാന്‍ എന്നെ പ്രാപ്തനാക്കിയ, പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. എന്റെ യഥാര്‍ത്ഥ അസ്തിത്വത്തെ തിരിച്ചറിയാനും അത് ആശ്ലേഷിക്കാനും കഴിയുമ്ബോഴുള്ള അനുഭവം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല- എലിയറ്റ് കുറിച്ചു.
കൂടാതെ ട്രാന്‍സ്ജന്റര്‍ വിഭാഗം അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ചും താരം കുറിക്കുന്നുണ്ട്. ട്രാന്‍സിന്റെ അവകാശത്തിനായി പോരാടുമെന്നും എലിയറ്റ് പറയുന്നു. ഞാനൊരു ട്രാന്‍സ് ആണെന്നതിനെ ഞാന്‍ സ്നേഹിക്കുന്നു. ലൈംഗികന്യൂനപക്ഷങ്ങളില്‍ ഒരാള്‍. ഞാന്‍ ആരാണെന്നതിനെ പൂര്‍ണമായും അംഗീകരിക്കുകയും ആ തിരിച്ചറിവോടെ കൂടുതല്‍ അഭിവൃദ്ധിപ്പെടാന്‍ ആഗ്രഹിക്കുന്നു. ഓരോ ദിവസവും സമൂഹത്തില്‍ അധിക്ഷേപിക്കപ്പെടുകയും അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന എല്ലാ ട്രാന്‍സ് വ്യക്തികളോടും ഒരു കാര്യം പറയട്ടെ- ഞാന്‍ നിങ്ങളെ കാണുന്നു… നിങ്ങളെ സ്നേഹിക്കുന്നു… എനിക്ക് സാധ്യമായ എല്ലാം ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്യും- താരം കുറിച്ചു.
ഇലിയട്ടിന്റെ ഈ തീരുമാനത്തെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോര്‍ട്ണര്‍ അഭിനന്ദിച്ചു.
2018ലാണ് ഇവര്‍ വിവാഹിതരായത്. എലിയട്ടിന്റെ ഈ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് താരത്തിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും ‘നടന്‍’ എന്നാക്കി. ഓസ്കറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എലിയട്ട് പേജ് ഹോളിവുഡിന്റെ ശ്രദ്ധ നേടിയത്.