സത്യമേവ ജയതേ 2 ൽ ജോണ്‍ എബ്രഹാമിന്റെ വില്ലനായി എത്തുന്നത് ബോളിവുഡ് ലുക്കിലുള്ള മലയാളി താരമായ രാജീവ് പിള്ളയാണ് . ഇതിനോടകം രണ്ട് ഹിന്ദി ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ ഓഡിഷന് വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മിലാപ് സവേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് സത്യമേവ ജയതേ 2. ലഖ്നൗവിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.
തമിഴിലും തെലുങ്കിലുമായി രാജീവിന്റേതായി മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്ബ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘വര്‍ക് ഫ്രം ഹോം’, ഷലീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് രാജീവിന്റേതായി വരാനിരിക്കുന്നത്.