കാളിദാസ് ജയറാമിന്റെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘പാവ കഥൈകള്‍’. തമിഴ് ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ലഘുചിത്രത്തിലെ പ്രകടനമാണ് കാളിദാസിന് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊടുത്തത്. എന്നാല്‍ ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് ഈ അവസരം തന്നെ തേടി വന്നതെന്ന് കാളിദാസ് പറയുന്നു.സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങ്കാരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ് പറയുന്നു. സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണങ്കെിലും കഥ കേള്‍ക്കാമെന്ന് വാക്കു കൊടുക്കുകയായിരുന്നുവെന്നും പിന്നീട് കഥ കേട്ടപ്പോള്‍ പാവ കഥൈകള്‍ ചെയ്യണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നു.
എന്നാല്‍ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചുവെന്നും താരം പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു കൂടുതല്‍ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്ബോള് നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് പറയുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.